കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂസേറ്‌: പീഡനത്തില്‍ മുന്ദാസറിന്റെ പല്ല്‌ നഷ്ടപ്പെട്ടു

  • By Staff
Google Oneindia Malayalam News

Muntazer Al Saidi
ബാഗ്‌ദാദ്‌: അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനെ ഷൂകൊണ്ടെറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ മുന്ദാസര്‍ അല്‍ സെയ്‌ദിയുടെ വിചാരണ ഡിസംബര്‍ 31ന്‌ തുടങ്ങും.

ചെരുപ്പേറ്‌ കേസിന്റെ അന്വേഷണം പൂര്‍ത്തിയായതായും ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര ക്രിമിനല്‍ കോടതിയിക്ക്‌ കേസ്‌ കൈമാറിയതായും അന്വേഷണ ചുമതലയുള്ള ജഡ്‌ജി ധിയ അല്‍കെനാനി അറിയിച്ചു.

ഇതിനിടെ മുന്ദാസര്‍ സംഭവത്തില്‍ മാപ്പപേക്ഷ എഴുതിക്കൊടുത്ത്‌ കടുത്ത പൊലീസ്‌ പീഡനത്തെത്തുടര്‍ന്നാണെന്ന്‌ സഹോദരന്‍ ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ മുന്ദാസറിനെ കടുത്ത പീഡനങ്ങള്‍ക്കിരയാക്കിയതായി ഞായറാഴ്‌ച അദ്ദേഹത്തെ സന്ദര്‍ശിച്ച സഹോദരന്‍ പറഞ്ഞു.

മര്‍ദ്ദനത്തില്‍ മുന്ദാസറിന്റെ ഒരു പല്ല്‌ നഷ്ടപ്പെട്ടു. ചെവിക്കുമുകളില്‍ സിഗരറ്റുകൊണ്ട്‌ പൊള്ളിച്ച പാടുകള്‍ ഉണ്ട്‌. നഗ്നനാക്കി തണുത്തവെള്ളത്തില്‍ മുക്കുന്നതുള്‍പ്പെടെയുള്ള പീഡനങ്ങള്‍ കാരണമാണ്‌ മുന്ദാസര്‍ മാപ്പപേക്ഷിച്ചത്‌. സ്വന്തം ഇഷ്ടമനുസരിച്ചല്ല- സഹോദരന്‍ ഉദയ്‌ അല്‍ സെയ്‌ദി പറഞ്ഞു.

തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപം തോന്നിയിട്ടില്ലെന്നും ഇനിയും അവസരം കിട്ടിയാല്‍ ഇത്‌ തന്നെചെയ്യുമെന്നാണ്‌ മുന്ദാസര്‍ പറയുന്നതത്രേ. മാത്രമല്ല പീഡിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഇയാള്‍ ആഗ്രഹിക്കുന്നുണ്ട്‌.

ഡിസംബര്‍ 14ന്‌ ഇറാഖിലെത്തിയ ബുഷ്‌ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ്‌ മുന്ദാസര്‍ ഷൂസേറ്‌ നടത്തിയത്‌. ഈ കേസില്‍ ഇയാള്‍ക്ക്‌ 15 വര്‍ഷമെങ്കിലും തടവ്‌ ലഭിക്കാമെന്നാണ്‌ നിയമവിദഗ്‌ധര്‍ പറയുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X