കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കനത്ത പോളിങ്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ 20 മണ്ഡലങ്ങളിലും ആവേശകരമായ പോളിങ്‌. വോട്ടെടുപ്പ്‌ തുടങ്ങി നാലു മണിക്കൂറായപ്പോള്‍ 23ശതമാനം പോളിങാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ഗ്രാമപ്രദേശങ്ങളിലെയും തീരപ്രദേശങ്ങളിലെയും ബൂത്തുകളില്‍ വോട്ടര്‍മാരുടെ വന്‍നിരയാണ്‌ കാണപ്പെടുന്നത്‌. ഇതുവരെയുള്ള അനൗദ്യോഗിക കണക്കുകളനുസരിച്ച്‌ പത്തനംതിട്ടയിലാണ്‌ ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിത്‌.

11:50 AM

തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം

തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയ നളിനി നെറ്റൊയുടെ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ നിന്ന് തിര‍ഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയാം.

ഫോണ്‍ നമ്പര്‍: 0471-2300182, 2300183

ഫാക്സ്: 2300184.

ആദ്യ 2 മണിക്കൂറില്‍ 17ശതമാനം പോളിങ്‌

തിരുവനന്തപുരം: വോട്ടെടുപ്പ്‌ തുടങ്ങി ആദ്യത്തെ മൂന്നു മണിക്കൂറില്‍ കേരളത്തില്‍ 17 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ്‌ കനത്ത പോളിങ്‌ നടക്കുന്നത്‌.

എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ്‌ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്‌ നടന്നത്‌. എറണാകളത്ത്‌ 16ഉം, ഇടുക്കിയില്‍ 15ഉം, തൃശൂരില്‍ 12ഉം ശതമാനം പോളിങാണ്‌ രേഖപ്പെടുത്തിയത്‌.

തിരഞ്ഞെടുപ്പ്‌ യന്ത്രങ്ങളുടെ പ്രവര്‍ത്തന പ്രശ്‌നം കാരണം ചില ബൂത്തുകളില്‍ വോട്ടിങ്‌ വൈകിയതായി റിപ്പോര്‍ട്ടുണ്ട്‌. കൂത്തുപറമ്പ്‌, നെയ്യാര്‍ ഡാം എന്നിവിടങ്ങളിലെ ചില ബൂത്തുകളിലാണ്‌ യന്ത്രങ്ങള്‍ പണിമുടക്കിയത്‌.
10:20 AM

കോട്ടയത്ത് പോളിങ് മന്ദഗതിയില്‍

കോട്ടയം:കോട്ടയം ജില്ലയില്‍ പോളിങ് മന്ദഗതിയില്‍.ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും മിക്കയിടത്തും മന്ദഗതിയിലാണ് പോളിങ്. കോട്ടയം മണ്ഡലമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഇവിടെ 20 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
10:15 AM

പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി പിന്‍മാറി

പൊന്നാനി: പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിക്ക് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിന്‍മാറി. അബ്ദു റഹ്മാന്‍ ചോനായിയാണ് മത്സരത്തില്‍ നിന്നു പിന്‍മാറിയത്.
9:56 AM

ആദ്യ ഒരു മണിക്കൂറില്‍ 5ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക പോളിങ് ബൂത്തുകളിലും രാവിലെ മുതല്‍ തിരക്ക് അനുഭവപ്പെടുന്നു. ആദ്യത്തെ ഒരു മണിക്കൂറില്‍ 5 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രാമപ്രദേശങ്ങളിലെയും നഗരങ്ങളിലെയും ബൂത്തുകളില്‍ കനത്ത പോളിങ് നടക്കുന്നുവെന്നാണ് അറിയുന്നത്. സ്ഥാനാര്‍ത്ഥികളുള്‍പ്പെടെയുള്ള പല പ്രമുഖരും രാവിലെതന്നെ അതാത് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി
9:30 AM

124 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്‌ തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങളിലുള്‍പ്പെടെ രാജ്യത്തെ 17 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ 124 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്‌ തുടങ്ങി.

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാവിലെ ഏഴ്‌ മണിയോടെതന്നെ പോളിങ്‌ തുടങ്ങിയിട്ടുണ്ട്‌. മിക്ക ബൂത്തുകളിലും രാവിലെ വോട്ടുചെയ്യാന്‍ എത്തിയവരുടെ എണ്ണം കുറവാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ഒന്നാംഘട്ട വോട്ടെടുപ്പില്‍ രാജ്യത്ത്‌ മൊത്തം 1715 സ്ഥാനാര്‍ത്ഥികളാണ്‌ ലോക്‌സഭയിലേയ്‌ക്കു ജനവിധി തേടുന്നത്‌. ഇതില്‍ 122 പേര്‍ സ്‌ത്രീകളാണ്‌. കേരളത്തില്‍ 2.18കോടി ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. കേരളത്തില്‍ നിന്നും 217 സ്ഥാനാര്‍ത്ഥികളാണ്‌ മത്സരരംഗത്തുള്ളത്‌. ഇതില്‍ സ്‌ത്രീകളുടെ എണ്ണം 12.

കേരളത്തില്‍ മാത്രം 2000 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ടെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ഇവിടങ്ങളിലെല്ലാം കനത്ത സുരക്ഷാ സംവിധാനങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കണ്ണൂര്‍ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ പ്രശ്‌നസാധ്യതാ ബൂത്തുകളുള്ളത്‌. ബൂത്ത്‌ പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പതിവായതിനാല്‍ ഇവിടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌.

രാജ്യത്ത്‌ മൊത്തം 23000 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ടെന്നാണ്‌ കണക്ക്‌. ഏറ്റവും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബൂത്തുകളില്‍ വൈകീട്ട്‌ മൂന്നുമണിയോടെ പോളിങ്‌ അവസാനിക്കും. അല്ലാത്ത ഇടങ്ങളില്‍ അഞ്ചുമണിവരെ പോളിങ്‌ തുടരും.

മൊത്തം ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ്‌ തിരഞ്ഞെടുപ്പ്‌ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലം കോട്ടയമാണ്‌. ഇവിടെ 20 സ്ഥാനാര്‍ത്ഥികളുണ്ട്‌. ഏറ്റവും കുറവ്‌ പേര്‍ മലപ്പുറത്താണ്‌. ഇവിടെ നാലുപേര്‍ മാത്രമേ മത്സരരംഗത്തുള്ളു.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം പത്തനംതിട്ടയും ഏറ്റവും കുറച്ച്‌ വോട്ടര്‍മാരുള്ള മണ്ഡലം പൊന്നാനിയുമാണ്‌. 20 മണ്ഡലങ്ങളിലുമായി 20476 പോളിങ്‌ ബൂത്തുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന പൊലീസിന്‌ പുറമെ രണ്ട്‌ കമ്പനി വീതം സിഐഎസ്‌എഫും ദ്രുതകര്‍മസേനയും രംഗത്തുണ്ടാകും. ഇതിന്‌ പുറമേ തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും 20 കമ്പനി പൊലീസിനെയും കേരളത്തില്‍ നിയോഗിച്ചിട്ടുണ്ട്‌.

8:45 AM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X