കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ മരുമകന്‍ ആത്മഹത്യ ചെയ്യില്ല: ഹര്‍ഭജന്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഓസ്‌ത്രേലിയയില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ തന്റെ മരുമകന്‍ ഉപകാര്‍ സിങ്‌ ബബ്ബല്‍ ആത്മഹത്യ ചെയ്യാനിടയിലില്ലെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിങ്‌ പറഞ്ഞു.

ആസ്‌ത്രേലിയയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന്‌ അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാറിനോട്‌ അഭ്യര്‍ത്ഥിച്ചു.

എന്റെ മരുമകന്‌ അര്‍ഹമായ നീതി ലഭിക്കണം. ഈര്‍ജ്വസ്വലനായ ചെറുപ്പക്കാരനായിരുന്നു ഉപകാര്‍. ആസ്‌ത്രേലിയയില്‍ തനിച്ച്‌ നിന്ന്‌ പഠിക്കാനും കരിയര്‍ കെട്ടിപ്പടുക്കാനുമുള്ള തീരുമാനം കാണിക്കുന്നത്‌ അവന്റെ ദൃഢനിശ്ചയത്തെയാണ്‌. അവന്‍ ആത്മഹത്യയ്‌ക്ക്‌ മുതിരില്ലെന്നാണ്‌ എന്റെ വിശ്വാസം- ഭാജി പറഞ്ഞു.

ആസ്‌ത്രേലിയയില്‍ ഹോട്ടല്‍മാനേജ്‌മെന്റ്‌ പഠനത്തിന്‌ പോയ ഇരുപത്തിയാറുകാരനായ ഉപകാര്‍ സിങിന്റെ മൃതദേഹം 2004 മെയ്‌ ഏഴിനാണ്‌ മെല്‍ബണിലെ റയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്‌. മരണം ആത്മഹത്യയാണെന്നാണ്‌ ആസ്‌ത്രേലിയന്‍ പൊലീസ്‌ വിധിയെഴുതിയത്‌.

എന്നാല്‍ മകന്‍ വംശീയാക്രമണത്തിന്‌ ഇരയാവുകയായിരുന്നുവെന്നാണ്‌ ഉപകാറിന്റെ പിതാവ്‌ ജഗജിത്‌ സിങ്‌ വിശ്വസിക്കുന്നത്‌. ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മകന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ജഗജിത്‌ സിങ്‌ സര്‍ക്കാറിന്‌ പരാതി നല്‍കയിട്ടുണ്ട്‌.

ആസ്‌ത്രേലിയക്കാരനായ ഒരു ടാക്‌സി ഡ്രൈവര്‍ ഉപകാറിനെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നുവെന്ന്‌ ഉപകാറിന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞകാര്യം ജഗജിത്‌ സിങ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച്‌ പലതവണ മകന്‍ ഫോണില്‍ പറഞ്ഞിട്ടുണ്ടെന്നും, അവനും കൊല്ലപ്പെട്ടതുതന്നെയാണെന്നുമാണ്‌ പിതാവ്‌ പറയുന്നത്‌.

മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാതെയാണ്‌ ആസ്‌ത്രേലിയയിലെ അധികൃതര്‍ ഇന്ത്യയിലേയ്‌ക്ക്‌ അയച്ചത്‌. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X