കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാക്സന്‍ ഇനി ഓര്‍മ്മകളില്‍; സംഗീതം മാത്രം ബാക്കി

  • By Staff
Google Oneindia Malayalam News

ലോസ്‌ ആഞ്ചലസ്‌: സംഗീത ലോകത്തിന്റെ അന്ത്യാഞ്‌ജലിയിലൂടെ പോപ്‌ രാജാവ്‌ മൈക്കല്‍ ജാക്‌സന്‌ ആരാധകലക്ഷങ്ങള്‍ വിടനല്‌കി. സ്റ്റാപ്പിള്‍സ്‌ സെന്ററില്‍ നടന്ന അന്തിമോപചാര ചടങ്ങുകളില്‍ ഇരുപതിനായിരത്തോളം പേര്‍ സാക്ഷ്യം വഹിച്ചപ്പോള്‍ ലോസ്‌ ആഞ്ചല്‍സിലെ തെരുവുകളില്‍ രണ്ടരലക്ഷത്തോളം ആരാധകരാണ്‌ മൈക്കലിന്‌ അന്ത്യാഭിവാദ്യവുമായി എത്തിയത്‌.

ചൊവ്വാഴ്‌ച രാത്രി ഇന്ത്യന്‍ സമയം 10.30 നാണ്‌ സ്‌റ്റാപ്പിള്‍ സെന്‍ററില്‍ ചടങ്ങുകള്‍ ആരംഭിച്ചത്‌. അനുസ്‌മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിന്‌ ആരാധകരാണ്‌ അപേക്ഷ നല്‍കിയിരുന്നത്‌. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട 20,000 പേര്‍ക്കാണ്‌ ചടങ്ങില്‍ പങ്കെടുക്കാനായത്‌. ഇരുപതോളം രാജ്യാന്തര ചാനലുകള്‍ വഴി ലക്ഷക്കണക്കിന്‌ പേര്‍ ചടങ്ങുകള്‍ വീക്ഷിച്ചു.

തിങ്കളാഴ്‌ച രാത്രി കുടുംബാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ച ശേഷം രാവിലെ മൃതദേഹം സംസ്‌കാര സ്ഥലമായ ഹോളിവുഡ്‌ ഹില്‍സിലെ ഫോറസ്റ്റ്‌ ലോണ്‍ സെമിത്തേരിയിലെത്തിച്ചു. 12.5 ലക്ഷം വിലയുള്ള സ്വര്‍ണം പൂശിയ ശവപ്പെട്ടിയിലാണ്‌ ജാക്‌സന്‍റെ മൃതദേഹം അടക്കം ചെയ്‌തിരുന്നത്‌. കറുപ്പ്‌ നിറത്തിലുള്ള റേഞ്ച്‌ റോവര്‍ വാഹനനിരയുടെ അകമ്പടിയോടെയാണ്‌ മൃതദേഹം സ്റ്റാപ്പിള്‍സില്‍ എത്തിച്ചത്‌. അവിടെവെച്ച്‌ ഗായകരായ ജന്നിഫര്‍, ഹഡ്‌സണ്‍, സ്റ്റീവ്‌ വണ്ടര്‍, സ്‌മോകി റോബിന്‍, ഉഷര്‍, മരിയ കരേ തുടങ്ങിയവര്‍ ലോകത്തിന്റെ പ്രിയഗായകന്‌ സംഗീതാര്‍ച്ചന നടത്തി.

ജാക്‌സന്റെ ഉറ്റ സുഹൃത്തും നടിയുമായ എലിസബത്ത്‌ ടെയ്‌ലര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. തന്റെ ദുഖം മറ്റുള്ളവരോട്‌ പങ്കു വെയ്‌ക്കുന്നത്‌ ജാക്‌സണ്‍ ആഗ്രഹിയ്‌ക്കില്ലെന്ന്‌ പറഞ്ഞ ടെയ്‌ലര്‍ വളരെയധികം വേദനയാണ്‌ താന്‍ അനുഭവിയ്‌ക്കുന്നതെന്നും വ്യക്തമാക്കി. ജാക്‌സന്റെ രണ്ടാം ഭാര്യ ഡെബി റോവും ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍ ഇവരുടെ രണ്ടു കുട്ടികള്‍ എത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X