കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ്റാണ്ടിന്റെ സൂര്യഗ്രഹണം ലോകം ദര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹം ലോകം ദര്‍ശിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ 5.30ന്‌ തുടങ്ങിയ സൂര്യഗ്രഹണം 7.15 വരെ ദൃശ്യമായി. പൂര്‍ണ സൂര്യഗ്രഹണം ആറു മിനിറ്റ്‌ 39 സെക്കന്റ്‌ നീണ്ടുനിന്നു. ചന്ദ്രന്റെ മറവില്‍ നിന്നും സൂര്യന്‍ പുറത്തേക്ക് വരുന്ന മനോഹര ദൃശ്യം ഗ്രഹണം കാണാനെത്തിയ ജനക്കൂട്ടത്തെ ആഹ്ലാദത്തിലാറാടിച്ചു. വൈഡൂര്യ മോതിരത്തെ അനുസ്മരിപ്പിയ്ക്കുന്ന ഈ കാഴ്ചയെ ആരവങ്ങളോടെയാണ് ജനങ്ങള്‍ വരവേറ്റത്.

ഇന്ത്യയില്‍ വാരണാസി, സൂററ്റ്‌, അലഹബാദ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാനായി. കേരളത്തില്‍ ഗ്രഹണം ഭാഗികമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഗ്രഹണം ദൃശ്യമായി. കേരളത്തില്‍ തെക്കന്‍ ജില്ലകളെ അപേക്ഷിച്ച്‌ വടക്കന്‍ മേഖലകളിലായിരുന്നു ഗ്രഹണം കൂടുതലായി അനുഭവപ്പെട്ടത്‌. എന്നാല്‍ പലയിടത്തും മഴ മേഘങ്ങള്‍ ആകാശക്കാഴ്‌ച മറച്ചത്‌ ഗ്രഹണം കാണാനെത്തിയ ആയിരങ്ങളെ നിരാശപ്പെടുത്തി.

സൂര്യഗ്രഹണത്തിന്റെ കേന്ദ്ര ബിന്ദുവായ ബീഹാറിലെ താരേഗ്നയിലും മേഘങ്ങള്‍ കാഴ്‌ചയ്‌ക്ക്‌ തടസ്സം സൃഷ്‌ടിച്ചു. ബിഹാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആയിരങ്ങളാണു ഗ്രഹണം കാണാന്‍ താരേഗ്നയില്‍ എത്തിയിരുന്നത്‌.

പുലര്‍ച്ചെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത്‌ സൂറത്തിനടുത്തുനിന്നാരംഭിച്ച ഗ്രഹണം ഉജ്‌ജയിന്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, സാഗര്‍, ജബല്‍പ്പൂര്‍, വാരാണസി, അലഹാബാദ്‌,ഗയ, പട്‌ന, ഭഗല്‍പ്പൂര്‍, ജല്‍പായ്‌ഗുഡി, ഗുവാഹത്തി എന്നീ പ്രദേശങ്ങളില്‍ക്കൂടി നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്‌ അതിര്‍ത്തി വഴി ചൈനയിലേക്കു നീങ്ങി. ചൈന കടന്നു ജാപ്പനീസ്‌ ദ്വീപസമൂഹങ്ങള്‍ക്കരികില്‍ കൂടി പസഫിക്‌ സമുദ്രത്തില്‍ പ്രവേശിച്ച്‌ താഹിദി ദ്വീപിനു വടക്കു കിഴക്ക്‌ അവസാനിച്ചു. ഇനി ഇതുപോലൊരു സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകാന്‍ 123 വര്‍ഷം കഴിയണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X