കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് സമരം പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

Bus strike called off
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ബസ്സുടമകളുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്.

യോഗത്തില്‍ ബസ് ഉടമകളോട് സമരം പിന്‍വലിക്കണമന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിരക്ക് വര്‍ദ്ധന അടക്കമുള്ള ബസ് ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിയ്ക്കുന്നതായി ബസ്സുടമകള്‍ അറിയിച്ചത്.

മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരസമിതി നേതാക്കളും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷം നിരക്ക് വര്‍ദ്ധന തീരുമാനിയ്ക്കാമെന്നും സമരം പിന്‍വലിച്ചതിനുശേഷം മാത്രമേ നിരക്ക് വര്‍ദ്ധന പ്രഖ്യാപിയ്ക്കുകയുള്ളുവെന്നും ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി വ്യക്തമാക്കി.

തുടര്‍ന്ന് സമരം പിന്‍വലിക്കുകയാണെന്ന് ബസ് ഉടമകള്‍ തന്നെ അറിയിക്കുകയായിരുന്നെന്ന് ഗതാഗതമന്ത്രി ജോസ് തെററയില്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേ സമയം സമരം പിന്‍വലിച്ചിട്ടില്ലെന്നും മാറ്റിവെയ്ക്കുക മാത്രമാണ് ഉണ്ടായതെന്നും ബസ്സുടമാ സംഘടനാ നേതാക്കള്‍ പറഞ്ഞു.

ചാര്‍ജ്ജ് വര്‍ദ്ധനയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനത്തിലെത്താന്‍ മന്ത്രിസഭാ ഉപസമതിയെ വ്യാഴാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തിയിരുന്നു. എല്ലാ ഘടകക്ഷികളുടേയും മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉപസമതി വിപുലീകരിച്ചിട്ടുമുണ്ട്. മിനിമം ചാര്‍ജ്ജ് 50 പൈസ വര്‍ദ്ധിപ്പിച്ച് സമരം അവസാനിപ്പിയ്ക്കുന്നതരത്തിലുള്ള നിര്‍ദ്ദേശമാണ് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പയ്‌ക്കേണ്ടെന്നും ഏകദേശം തീരുമാനമായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X