കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് യന്ത്രം വിശ്വാസ്യത കൂട്ടി: മന്‍മോഹന്‍

  • By Staff
Google Oneindia Malayalam News

Manmohan Singh
ദില്ലി: വിദ്യാസമ്പന്നരായ പ്രൊഫഷണലുകളും മധ്യവര്‍ഗവും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് അകലുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളില്‍ പലരുടെയും പശ്ചാത്തലം ജനങ്ങള്‍ക്കു വോട്ടു ചെയ്യാന്‍ പ്രചോദനമാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വജ്രജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പലരുടെയും ചരിത്രം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ക്കിടയിലെ കഴിവുറ്റവരെയും പ്രതിഭകളെയും ആകര്‍ഷിക്കാന്‍ രാഷ്ട്രീയത്തിന് കഴിയുന്നില്ല. തിരഞ്ഞെടുപ്പ് ജോലികള്‍ ആധുനികവത്ക്കരിച്ച കമ്മീഷനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇലക്ട്രോണിംഗ് വോട്ടിങ് യന്ത്രത്തിന്റെ വരവോടെ തിരഞ്ഞെടുപ്പുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൈവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റായ ചില പ്രവണതകളും ന്യൂനതകളും ഒഴിവാക്കാനായാല്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് തന്നെ മാതൃകയാകുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അഭിപ്രായപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും മദ്യവും നല്‍കുന്നത് ഒഴിവാക്കിയാല്‍ തിരഞ്ഞെടുപ്പ് സുതാര്യമാക്കുമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് തീര്‍ത്തും അനുചിതമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X