കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് ജെ പിളര്‍ന്നു ;ജോസഫിനെ പുറത്താക്കി

  • By Ajith Babu
Google Oneindia Malayalam News

PC Thomas And PJ Joseph
കോട്ടയം: വഞ്ചനാപരമായ നിലപാട് സ്വീകരിച്ച പിജെ ജോസഫിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കുന്നതായി പിസി തോമസ് വിഭാഗ യോഗം പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി പിസി തോസമിനെ ചെര്‍മാന്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുകൊണ്ടുള്ള പ്രമേയം യോഗത്തില്‍ ഐക്യകണ്‌ഠേന അംഗീകരിക്കപ്പെട്ടു.

ജോസഫ് കേരള കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്ന് പ്രമേയത്തില്‍ പറയുന്നു. മാണി വിഭാഗവുമായുള്ള ലയനത്തിന്റെ പേരില്‍ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയത്. ഫലത്തില്‍ ജോസഫ് ഗ്രൂപ്പ് പിളര്‍ന്നു.

മാണി കോണ്‍ഗ്രസുമായുള്ള ലയനം ചര്‍ച്ച ചെയ്യാന്‍ ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മറ്റി ഉച്ചയ്ക്കുശേഷം ചേരാനിരിയ്‌ക്കെയാണ് പിസി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ യോഗം ചേര്‍ന്നത്.

പിസി തോമസ്, പി.സുരേന്ദ്രന്‍പിള്ള, ജോര്‍ജ് സെബാസ്റ്റ്യന്‍, സ്‌കറിയാ തോമസ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ഏകദേശം നാല്‍പതോളം സംസ്ഥാന കമ്മറ്റി അംഗങ്ങളും ഏഴ് ജില്ലാ പ്രസിഡന്റുമാരും പോഷക സംഘനടകളുടെ നാലു ഭാരവാഹികളും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് വിമതര്‍ അവകാശപ്പെട്ടു.

മാണി വിഭാഗത്തോടൊപ്പം പോകേണ്ടവര്‍ക്ക് പോകാം. രണ്ടില ചിഹ്നം സ്വീകരിക്കാം. എന്നാല്‍ പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ വിട്ടുനല്‍കില്ലെന്നും ചിഹ്നം സംരക്ഷിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. മുന്നണി മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട ആവശ്യമില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

നാലു സീറ്റിനുവേണ്ടിയാണ് ജോസഫ് മാണി വിഭാഗത്തില്‍ ലയിക്കുന്നതെന്നും പിസി തോമസ് ഉദ്ഘടന പ്രസംഗത്തില്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X