കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മീര്‍ സ്‌ഫോടനം: പിന്നില്‍ ഹൈന്ദവ സംഘടന?

  • By Ajith Babu
Google Oneindia Malayalam News

Rajasthan
അജ്മീര്‍: മലേഗാവ് സ്‌ഫോടനത്തിന് പിന്നാലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തിലും ഹൈന്ദവ സംഘടനയ്ക്ക് പങ്കുണ്ടെന്ന് സൂചന. അജ്മീര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അഭിനവ് ഭാരത് പ്രവര്‍ത്തകന്‍ ദേവേന്ദ്ര ഗുപ്ത(36)യെ രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) അറസ്റ്റു ചെയ്തതോടെയാണ് ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചത്.

ഗുപ്തയ്ക്ക് ആര്‍എസ്എസുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവ് അന്വേഷണ ഏജന്‍സിയ്ക്ക് ലഭിച്ചിട്ടുണ്‌ടെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ശാന്തി ദരിവാള്‍ പറഞ്ഞു.

അജ്മീറിലെ പ്രശസ്തമായ സൂഫി തീര്‍ത്ഥാടന കേന്ദ്രമായ ക്വാജ മൊയ്‌നുദ്ദീന്‍ ചിഷ്തി ദര്‍ഗയില്‍ 2007 ഒക്‌ടോബര്‍ 11നാണ് സ്‌ഫോടനം ഉണ്ടായത്. ചോറ്റുപാത്രത്തില്‍ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് മൂന്നു പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അജ്മീറിലെ ബിഹാരിഗഞ്ച് സ്വദേശിയായ ഗുപ്തയെ കോടതി 12 ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്. സ്‌ഫോടനത്തിലെ പങ്ക് ഗുപ്ത സമ്മതിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അധികൃതര്‍ നല്‍കുന്ന സൂചന.

മലേഗാവ് സ്‌ഫോടനത്തിന്റെ ബുദ്ധികേന്ദ്രം എന്ന് കരുതപ്പെടുന്ന സ്വാധി പ്രഖ്യാസിങ്ങ് താക്കൂറുമായി ഗുപ്തയ്ക്ക് അടുത്ത ബന്ധമുണ്‌ടെന്നാണ് അന്വേഷണങ്ങളില്‍ സൂചനകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X