കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ കള്ളന്‍മാര്‍ എടിഎം യന്ത്രം കടത്തി

  • By Ajith Babu
Google Oneindia Malayalam News

ATM
ബാംഗ്ലൂര്‍: എടിഎം മെഷീന്‍ തകര്‍ത്ത് പണവുമായി കടക്കാനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്ന് പണം നല്‍കുന്ന യന്ത്രം തന്നെ ഇളക്കിയെടുത്ത് കള്ളന്‍മാര്‍ സ്ഥലം വിട്ടു. ബാംഗ്ലൂര്‍ റൂറലിലെ അനെക്കലില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മാണ് മോഷണസംഘം കടത്തിക്കൊണ്ടു പോയത്. യന്ത്രത്തിനുള്ളില്‍ 16 ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

പലവിധ തന്ത്രങ്ങള്‍ പയറ്റിയിട്ടും എടിഎം തുറന്ന് പണമെടുക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. വെറും കയ്യോടെ തിരിച്ചു പോകാന്‍ മനസ്സില്ലാത്ത മോഷ്ടാക്കള്‍ യന്ത്രം തന്നെ ഇളക്കിയെടുത്ത് പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ഇത്രയൊക്കെ സംഭവമുണ്ടായിട്ടും എടിഎമ്മിന്റെ വാതിക്കല്‍ കിടന്നുറങ്ങിയിരുന്ന രണ്ട് കാവക്കാരും സംഭവമറിഞ്ഞില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാഢനിദ്രയിലാണ്ട രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകളെയും ഉണര്‍ത്താതെയാണ് കള്ളന്‍മാര്‍ പണി പറ്റിച്ചത്.

ഭാരമേറിയ യന്ത്രം ഇളക്കിയെടുത്ത് വലിച്ചിഴച്ച് കൊണ്ടുപോയതൊന്നും അറിഞ്ഞില്ലെന്ന കാവല്‍ക്കാരുടെ പറച്ചില്‍ മുഖവിലയ്‌ക്കെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. പുലര്‍ച്ചെ 3.15ന് ഉറക്കം വിട്ടെണീറ്റ ഇവര്‍ തന്നെയാണ് എടിഎം മോഷണം പോയവിവരം പൊലീസിനെയും ബാങ്ക് അധികൃതരെയും അറിയിച്ചത്.

വിദഗ്ധരായ കള്ളന്‍മാര്‍ സിസിടിവിയുടെ ക്യാമറക്കണ്ണുകളെയും കബളിപ്പിച്ചാണ് മോഷണം നടത്തിയത്. ഹെല്‍മെറ്റ് ധരിച്ച് റൂമിനുള്ളിലെത്തിയ മോഷ്ടാക്കള്‍ ലൈറ്റ് ഓഫ് ചെയ്തതിനാല്‍ ഇവരുടെ ചിത്രം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X