കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയുടെ പ്രസ്താവന അനവസരത്തില്‍: കൃഷ്ണ

  • By Ajith Babu
Google Oneindia Malayalam News

SM Krishna
ദില്ലി: തന്റെ പാകിസ്താന്‍ സന്ദര്‍ശത്തിനിടെ മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടന ഐഎസ്‌ഐക്കു പങ്കുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ജികെ പിള്ള പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ. താന്‍ മടങ്ങിയെത്തുന്നതുവരെയെങ്കിലും പിള്ള കാത്തിരിയ്ക്കണമായിരുന്നു. പിള്ളയുടേത് ബുദ്ധിപരമായ നീക്കമായില്ല.

ഇസ്ലാമബാദിലെ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ പിള്ളയുടെ പ്രസ്താവന ശരിയായില്ലെന്ന തരത്തിലുള്ള പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ പ്രസ്താവനയും കൃഷ്ണ ഇതിനോട് പ്രതികരിച്ചില്ലെന്ന ബിജെപി യടക്കമുള്ളവരുടെ വിമര്‍ശനവും നിലനില്‍ക്കേയാണ് എസ്എം കൃഷ്ണ ഒരു ടെലിവിഷന്‍ ചാനലിനനുവദിച്ച അഭിമുഖത്തില്‍ ഇപ്രകാരം പറഞ്ഞത്.

താനായിരുന്നു ആഭ്യന്തര സെക്രട്ടറിയെങ്കില്‍ അപ്പോഴതു പറയില്ലായിരുന്നു. പിള്ള പറഞ്ഞതില്‍ വസ്തുതാപരമായി തെറ്റില്ല. പക്ഷേ, പറഞ്ഞ സമയം ശരിയായില്ലെന്നാണ് കൃഷ്ണയുടെ വാദം.

തന്റെ പാക് സന്ദര്‍ശനവും ഉഭയകക്ഷി ചര്‍ച്ചകളും ആകെ അവതാളത്തിലാക്കിയത് ഈ പ്രസ്താവനയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ചര്‍ച്ച പൊളിച്ചതു പാക് സൈനിക മേധാവി അഷ്ഫക് പര്‍വേസ് കയാനിയുടെ നേതൃത്വത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ആഭ്യന്തര സെക്രട്ടറിക്കു മേല്‍ പഴിചാരുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചര്‍ച്ച തുടരുക തന്നെയാണ് ശരിയായ പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്ക

മാധ്യമങ്ങള്‍ക്കു മുന്നില്‍ അനാവശ്യം വിളമ്പരുതെന്നു കോണ്‍ഗ്രസ് നേതാക്കളോടു പാര്‍ട്ടി നിര്‍ദേശിച്ച ദിവസം തന്നെയാണ്, ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലയവും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടമായത്.

ഇന്ത്യപാക് ചര്‍ച്ച വഴിമുട്ടിയിട്ടില്ലെന്നും കൃഷ്ണ വിശദീകരിയ്ക്കുന്നുണ്ട്. സന്ദര്‍ശനത്തില്‍ തൃപ്തിയുണ്ടെന്നും പരസ്പരവിശ്വാസം ഒരു പരിധി വരെ വര്‍ധിച്ചെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

അതേസമയം, ജമാ അത്ത് ഉദ്ദവാമേധാവി ഹഫീസ് സയീദിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളെയും ഐഎസ്‌ഐക്കെതിരായ പിള്ളയുടെ പരാമര്‍ശത്തെയും ഖുറേഷി താരതമ്യം ചെയ്തതിനെ കൃഷ്ണ എതിര്‍ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X