പെരിയ ബാങ്ക് കവര്‍ച്ച: പ്രതികള്‍ക്ക് 6 വര്‍ഷം തടവ്

മൂന്നാം പ്രതി കൃഷ്ണ മൂര്‍ത്തി, നാലാം പ്രതി ചിന്നമുരുഗന്‍, ആറാം അണ്ണാദുരൈ എന്നിവര്‍ക്കാണ് ആറുവര്‍ഷം കഠിനതടവ്. എട്ടാം പ്രതിയും മലയാളിയുമായ ഹനീഫ, 12ാം പ്രതി ശങ്കര്‍ എന്നിവര്‍ക്ക് രണ്ടുവര്‍ഷം തടവും ഒന്‍പതാം പ്രതി മുരുകന് ഒന്നരവര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. പത്താം പ്രതി അഞ്ജലി, 11ാം പ്രതി ശേഖര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പത് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. ആകെ പ്രതികളില്‍ എട്ടുപേരെ മാത്രമേ പോലീസിന് പിടികൂടാന്‍ സാധിച്ചുള്ളു.
2009 ജൂണ്‍ 17ന് രാത്രിയാണ് പെരിയ ബസാറിലെ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. 33 കിലോ സ്വര്‍ണവും 6.74 ലക്ഷം രൂപയുമാണ് കവര്‍ന്നത്. അന്നത്തെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ഹബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മാസങ്ങള്‍ക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്.
ബാങ്ക് കൊള്ളയടിക്കാന്‍ പ്രതികള്‍ക്ക് പ്രേരണയായത് 'ധൂം' എന്ന ഹിന്ദി ചലച്ചിത്രമായിരുന്നു. രണ്ടുഭാഗങ്ങളുള്ള ഈ സിനിമയുടെ ആദ്യഭാഗത്ത് ജോണ്‍ അബ്രഹാമിന്റെ കബീര്‍ഭായി എന്ന കഥാപാത്രം അതിനൂതന സംവിധാനങ്ങളുടെ സഹായത്തോടെ ബാങ്ക് കൊള്ളയടിച്ച് വിദഗ്ധമായി രക്ഷപ്പെടുകയാണ്.ബാങ്കിനെക്കുറിച്ച് മനസ്സിലാക്കിയ ജോണ്‍ അബ്രഹാമും സംഘവും കവര്‍ച്ചയ്ക്കായി ബാങ്കിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ജോലിക്കാരായി കയറുന്നു. പിന്നീട് ഹോട്ടലില്‍ പുതുവത്സരാഘോഷം നടക്കുന്നതിനിടെ കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ സഹായത്തോടെ ബാങ്കിന്റെ മേല്‍ക്കൂര (ഹോട്ടലിന്റെ തറ) ചതുരത്തില്‍ ഭേദിച്ച് താഴേക്കിറങ്ങി പണം കവരുന്നതായാണ് ചിത്രത്തിലുള്ളത്.
സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രണ്ടുമാസത്തെ സൂക്ഷ്മനിരീക്ഷണത്തിനുശേഷമാണ് കവര്‍ച്ച സംഘം പെരിയയില്‍ ബാങ്ക് മോഷണം നടത്തിയത്. കാവല്‍ക്കാരില്ലെന്നതും ചേലേമ്പ്രയിലെ ബാങ്ക്തന്നെ കവര്‍ച്ചയ്ക്കായി തിരഞ്ഞെടുക്കാന്‍ കാരണമായി. കവര്‍ച്ചയ്ക്കായി താഴെ നിലയിലെ ഹോട്ടല്‍ കച്ചവടം നടത്താനെന്നപേരില്‍ വാടകക്കെടുത്തു. സിനിമയില്‍ മുകളില്‍നിന്നു താഴേക്കാണ് തുരന്നതെങ്കില്‍ ചേലേമ്പ്രയില്‍ മുകള്‍നിലയിലെ ബാങ്കിലെത്താന്‍ ഹോട്ടലിന്റെ മേല്‍ക്കൂര (ബാങ്കിന്റെ തറ) തുരക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ശ്രമം തിങ്കളാഴ്ച പുലര്‍ച്ചെയാണവസാനിച്ചത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര തുരക്കാനുപയോഗിച്ച ഉപകരണമെന്തെന്നുപോലും മനസ്സിലാകാത്തത്ര അതിവിദഗ്ധമായിരുന്നു മോഷണം.
കവര്‍ച്ചക്കാര്‍ വന്ന കാര്‍ മൂടിയിട്ടതും ഹോട്ടലിന്റെ ജനലുകള്‍ തുണികൊണ്ടുമറച്ചതും കവര്‍ച്ചയിലെ സിനിമാ സ്വാധീനം വ്യക്തമാക്കുന്നുവെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ എ.ഡി.ജി.പി ജെ.എസ്. ജംഗ്പാംഗി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്തെ ബാങ്ക് കവര്‍ച്ചകളുടെ ചരിത്രത്തിലാദ്യമായി തൊണ്ടിമുതല് സഹിതം പ്രതികളെ അറസ്റ്റ് ചെയ്തുവെന്നതും കേസിന്റെ പ്രത്യേകതയാണ്.












Click it and Unblock the Notifications