കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമാപ്പ്: 5100 ഇന്ത്യക്കാര്‍ തിരിച്ചെത്തി

  • By Nisha Bose
Google Oneindia Malayalam News

കുവൈത്ത്: കുവൈത്ത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ജൂണ്‍ 30നു അവസാനിയ്ക്കാനിരിയ്‌ക്കെ 5100 ഇന്ത്യക്കാര്‍ താത്കാലിത രേഖകള്‍ തയ്യാറാക്കി കുവൈത്ത് വിട്ടു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിട്ടു പോകുന്നതിനുള്ള അവസരമാണ് പൊതുമാപ്പ് നല്‍കുന്നത്. അമീര്‍ശൈഖ് സബ അല്-അഹമ്മദ് അല്-ജാബിര്‍ അല്-സബ പ്രഖ്യാപിച്ച പൊതുമാപ്പ് മാര്‍ച്ച് ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്.

പാസ്‌പോര്‍ട്ടോ മറ്റു തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്തവര്‍ക്ക് തത്കാലിക രേഖകള്‍ തയ്യാറാക്കി രാജ്യം വിട്ടു പോകുന്നതിനുള്ള അവസരം നല്‍കുന്ന പൊതുമാപ്പിനെ രാജ്യത്തെ വിവിധ എംബസികള്‍ സ്വാഗതം ചെയ്തിരുന്നു. കുവൈത്തിലെ 1.25 ലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരില്‍ 20,000 ത്തിലേറെപ്പേര്‍ ഇന്ത്യക്കാരാണെന്നാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍.

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിട്ടു പോയവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിയമാനുസൃതം തിരികെ വരാനുള്ള അവസമുണ്ടാകുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

English summary
Amnesty announced by the Kuwait government with effect from March 1, 2011. Quoting the data provided by Kuwait Ministry of Interior, Charge d' Affaires of the Indian Embassy, Mr. Vidhu P. Nair informed that 5100 Indians have left Kuwait under Amnesty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X