കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

400നെ 22400 ആക്കിയ അക്കൗണ്ടന്റിന് 7 വര്‍ഷം തടവ്

  • By Nisha Bose
Google Oneindia Malayalam News

ചെന്നൈ: നികുതിയടച്ച ബില്ലില്‍ തിരിമറി ചെയ്തതിന് ചാര്‍ട്ടേഡ് അകൗണ്ടന്റിന് ഏഴു വര്‍ഷം തടവും 27,000 രൂപ പിഴയും. 400 രൂപ നികുതി അടച്ച ശേഷം കിട്ടിയ ബില്ല് 22,400 ആക്കി മാറ്റി ആദായ നികുതി വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചതിനാണ് തടവ്.

എല്‍ വിജയരാഘവന്‍ എന്ന ചാര്‍ട്ടേഡ് അകൗണ്ടന്റിനാണ് എഗ്മൂര്‍ ചീഫ് മെട്രോപൊളിറ്റിന്‍ മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്. നികുതിയില്‍ നിന്ന് രക്ഷപെടാന്‍ പ്രതി ബോധപൂര്‍വ്വം ബില്ലില്‍ തിരിമറി നടത്തുകയായിരുന്നുവെന്ന് വിധിന്യായത്തില്‍ പറഞ്ഞു.

തനിയ്ക്കു വേണ്ടി മാത്രമല്ല തന്റെ ഇടപാടുകാര്‍ക്കു വേണ്ടിയും പ്രതി വ്യാജ ബില്ലുകള്‍ ഉണ്ടാക്കിയിട്ടുള്ളതായി കോടതിയ്ക്കു ബോധ്യപ്പെട്ടു. ബോധപൂര്‍വ്വം ചെയ്ത കുറ്റകൃത്യത്തില്‍ പ്രതി യാതൊരു ഇളവും അര്‍ഹിയ്ക്കുന്നില്ലന്നും വിധിയില്‍ പറഞ്ഞു.

English summary
A chartered accountant has been sentenced to seven years of rigorous imprisonment by the additional chief metropolitan magistrate (EOI), Egmore, for forging his income tax returns. L Vijayaraghavan had forged the figure and words on his challan for self-assessment tax for 2003-04 by making it appear he paid Rs22,400 while he actually paid only Rs400.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X