അണ്ടര്‍ 20 കിരീടം ബ്രസീലിന്

മല്‍സരം തുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഓസ്‌കര്‍ വലകുലുക്കി. താഴ്ന്നിറങ്ങിയ ഫ്രീകിക്കിനെ സുന്ദരമായ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍ നാലുമിനിറ്റിനുള്ളില്‍ ഒലിവേറയിലൂടെ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒലിവേറ സ്വന്തം ടീമിനെ മുന്നിലെത്തിച്ചു. ഗോളി തടുത്തിട്ട ഒരു പന്ത് തട്ടിയെടുത്ത ഓസ്‌കര്‍ 79ാം മിനിറ്റില്‍ സമനില പിടിച്ചെടുക്കുകയായിരുന്നു.
ഇതോടെ മല്‍സരം അധികസമയത്തേക്ക് നീണ്ടു. കാറ്റിയാനോയുടെ ക്ലോസ് റേഞ്ച് ഷോട്ട് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോളി വരുത്തിയ വീഴ്ച മുതലാക്കി ഓസ്‌കര്‍ 111ാം മിനിറ്റില്‍ ടീമിനു വിജയം സമ്മാനിച്ചു. ലൂസേഴ്‌സ് ഫൈനലില്‍ മെക്‌സിക്കോ 3-1ന് ഫ്രാന്‍സിനെ കിഴടക്കി.












Click it and Unblock the Notifications