കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയെ ജയിലിലേയ്ക്ക് മാറ്റി

  • By Lakshmi
Google Oneindia Malayalam News

Yeddyurappa
ബാംഗ്ലൂര്‍: കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയെ ആശുപത്രിയില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജയില്‍ വാസം ഒഴിവാക്കാന്‍ താന്‍ രോഗം അഭിനയിക്കുകയാണെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നതായി പരാതിപ്പെട്ട അദ്ദേഹം ജയിലിലേക്ക് മാറണമെന്ന് ബുധനാഴ്ച രാവിലെ ആവശ്യപ്പെടുകയായിരുന്നു.

ഭൂമി കുംഭകോണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന യെഡിയൂരപ്പയെ
രക്തത്തില്‍ ഉപ്പിന്റെ അളവ് വളരെ കൂടിയിട്ടുണ്ടെന്നും മറ്റ് അസുഖങ്ങള്‍ അലട്ടുന്നുണ്ടെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ജയില്‍ മെഡിക്കല്‍ ഓഫിസര്‍മാരും അദ്ദേഹത്തെ പരിശോധിച്ചശേഷം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറംവേദന, പ്രമേഹം, നെഞ്ചുവേദന, ശരീരവേദന തുടങ്ങിയ അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ വിദഗ്ധ ചികിത്സക്കായി വിക്ടോറിയയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ ഓഫിസര്‍മാര്‍ നിര്‍ദേശിച്ചു.

കര്‍ണാടക മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരും മുഖ്യമന്ത്രി സദാനന്ദ ഗൗഡയും യെഡിയൂരപ്പയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് പ്രതികൂലമായ നിലപാടാണ് കൈകൊള്ളുന്നത്. യെഡിയൂരപ്പയുടെ അറസ്റ്റ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് കഴിഞ്ഞദിവസം മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി വ്യക്തമാക്കികയിരുന്നു

English summary
Former chief minister of Karnataka, BS Yeddyurappa, hurt by the mockery of his hospitalization, has decided to go back to the Parappana Agrahara Central jail, Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X