കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗലാപുരത്ത് ക്രിസ്തുപ്രതിമയ്ക്കു നേരെ ആക്രമണം

Google Oneindia Malayalam News

Alphonsa
മംഗലാപൂരം: പള്ളിയ്ക്കുമുന്നിലുള്ള ക്രിസ്തുദേവന്റെ പ്രതിമ നശിപ്പിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. കങ്കനാഡിയിലെ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ചിനു മുന്നിലുള്ള പ്രതിമയും അതിനോടനുബന്ധിച്ചുള്ള ചെടിപാത്രങ്ങളുമാണ് അജ്ഞാതന്‍ കല്ലെറിഞ്ഞു തകര്‍ത്തത്.

സ്ഥലത്ത് കുതിച്ചെത്തിയ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു. മാനസികരോഗിയെ പോലെയാണ് ഇയാള്‍ പെരുമാറുന്നതെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. പക്ഷേ, 2008ല്‍ കര്‍ണാടകയില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണം തുടങ്ങുന്നതും ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങളിലൂടെയായിരുന്നു.

പള്ളിക്കു ചുറ്റും കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിനുശേഷം പള്ളിക്കുചുറ്റും വിശ്വാസികള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. അതിനിടെ ആക്രമണം നടത്തിയ ആളുടെ പേര് ഷിബുവെന്നാണ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബസ് കണ്ടക്ടറായ ഇയാള്‍ക്ക് മാനസികരോഗമുള്ളതിന് തെളിവില്ല. പക്ഷേ, താല്‍ക്കാലികമായുണ്ടായ വല്ല മാനസിക സമ്മര്‍ദ്ദമായിരിക്കാം ആക്രമണത്തിനു കാരണമെന്ന് പോലിസ് കരുതുന്നു.

English summary
A statue of Jesus Christ erected infront of a St Alphonse Church in kankanadi, was damaged on Thursday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X