കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പറുകള്‍ മലയാളികളെ ചീത്തയാക്കുന്നു: ഡിഫി

  • By Lakshmi
Google Oneindia Malayalam News

Mammootty and Mohanlal
തിരുവനന്തപുരം: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. മലയാളികളില്‍ സ്വര്‍ണഭ്രമം വളര്‍ത്തുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഡിഫി സൂപ്പറുകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

കാര്യം മമ്മൂട്ടി കൈരളി ചാനല്‍ ചെയര്‍മാനും ഇടതുപക്ഷ സഹയാത്രികനുമൊക്കെയാണെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ വെറുതെവിടാന്‍ ഡിഫി ഉദ്ദേശിച്ചിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും മലയാളികളില്‍ സ്വര്‍ണഭ്രമം വളര്‍ത്തുന്നതരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെ സംഘടന വിമര്‍ശിക്കുകയാണ്.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജയദേവന്‍ സംഘടനയുടെ മുഖമാസികയായ യുവധാരയില്‍ എഴുതിയ ലേഖനത്തിലാണ് സൂപ്പറുകള്‍ക്കെതിരെ അമ്പുകള്‍ തൊടുത്തിരിക്കുന്നത്.

സ്വര്‍ണക്കട പരസ്യത്തില്‍ സ്വര്‍ണം വാങ്ങാന്‍ ഉപദേശിക്കുന്ന മോഹന്‍ലാല്‍ പണത്തിന് ബുദ്ധിമുട്ടുവരുമ്പോള്‍ പണയംവയ്ക്കാനും രാത്രി മദ്യപിക്കാനുമാണ് വ്യത്യസ്തമായ പരസ്യങ്ങളിലൂടെ ഉപദേശിക്കുന്നത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനും മറ്റും പത്മാ അവാര്‍ഡുകളും ലെഫ്റ്റനന്റ് കേണല്‍ പദവികളും ചാര്‍ത്തിക്കിട്ടേണ്ടത് വന്‍കിട മുതലാളിമാരുടെ ആവശ്യമാണ്. സംസ്‌കാരങ്ങളുടെയും ജീവിതമൂല്യങ്ങളുടെയും അംബാസിഡര്‍മാരാകേണ്ട താരങ്ങള്‍ മഞ്ഞലോഹാസക്തിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി അധപതിക്കുന്ന കാഴ്ച അങ്ങേയറ്റം ലജ്ജാകരമാണ്- ലേഖനത്തില്‍ പറയുന്നു.

സ്വര്‍ണത്തോടും മദ്യത്തോടും മലയാളികള്‍ക്കുളള ആര്‍ത്തി വര്‍ധിക്കുന്നതില്‍ സൂപ്പര്‍ താരങ്ങളുടെ പങ്ക് വലുതാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

English summary
DYFI leader K Jayadevan is blasing Super Stars Mammootty and Mohanlal over varous advertisement which they are acting for Jwelleries,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X