കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി തങ്ങിയ വീടിന് നേര്‍ക്ക് കരിഓയില്‍ പ്രയോഗം

  • By Lakshmi
Google Oneindia Malayalam News

കാസര്‍ക്കോട്: സിപിഎമ്മിന്റെ കാസര്‍ക്കോട് ഘടകത്തില്‍ വിഭാഗീയത രൂക്ഷമാകുന്നു. ഇതിന്റെ ഭാഗമായി ബേഡകം ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമസിച്ച വീടിന്റെ നേര്‍ക്ക് കരിയോയില്‍ പ്രയോഗിച്ചു.

കുറ്റിക്കോലിലുള്ള വീടിന്റെ ഭിത്തിയിലാണ് കരിയോയില്‍ തേച്ചത്. ചുവരില്‍ കരിഓയില്‍ കൊണ്ട് വിഎസ് എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. പിണറായി വിജയന്‍ കുറ്റിക്കോലില്‍ വന്നപ്പോള്‍ വിശ്രമിച്ചതും ഭക്ഷണം കഴിച്ചതും ഈ വീട്ടില്‍ നിന്നാണ്.

ബേഡകം ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയടക്കമുള്ളവരുടെ കൂട്ടത്തോല്‍വിക്കിടയാക്കിയ വിഭാഗീതയില്‍ അണികള്‍ രോഷാകുലരാണ്. ഇവിടത്തെ പാര്‍ട്ടി കോട്ടകളില്‍ മിക്കയിടത്തും ചെങ്കൊടിയ്ക്ക് പകരം കരിങ്കൊടികള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

പ്രശ്‌നം രൂക്ഷമായതോടെ ബേഡകം ഏരിയാ കമ്മിറ്റി യോഗം 24ന് കുറ്റിക്കോലില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. തുടര്‍ന്ന് ഒമ്പത് ലോക്കല്‍കമ്മിറ്റികളും യോഗം ചേരും. ജില്ലയിലെ എല്ലാ സെക്രട്ടേറിയറ്റംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.

മലയോര ഗ്രാമങ്ങളിലെ നെല്ലിയടുക്കം, കൈരളിപ്പാറ, മരുതടുക്കം, കുണ്ടംകുഴി, കൂമ്പറത്തോട്, മാണിമൂല, മൊട്ട, ബേത്തലം എന്നിവിടങ്ങളിലാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം കരിങ്കൊടി ഉയര്‍ത്തി പ്രകടിപ്പിച്ചത്. നിയുക്ത ഏരിയാസെക്രട്ടറി സി.ബാലന്റെ കുറ്റിക്കോലിലെ വീടിന്റെ ഗേറ്റിലും കരിങ്കൊടി കെട്ടി.

സിപിഎമ്മിന്റേതൊഴികെ മറ്റൊരു പാര്‍ട്ടിയുടേയും പതാക ഉയര്‍ത്താന്‍ അനുവദിക്കാത്ത കൈരളിപ്പാറ, താരംതട്ട, നെല്ലിയടുക്കം പ്രദേശങ്ങളില്‍ കരിങ്കൊടി ഉയര്‍ത്തിയത് നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ ബേഡഡുക്ക ഗ്രാമപ്പഞ്ചായത്തിലെ കൈരളിപ്പാറ ബ്രാഞ്ച്കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു.
കെഎസ്‌കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പാലക്കല്‍ ചന്ദ്രനെതിരെ ജില്ലാ പഞ്ചായത്തംഗം വോട്ടുപിടിത്തം നടത്തിയതായി പരാതി ഉയര്‍ന്നിട്ടുമുണ്ട്.

ഇതുസംബന്ധിച്ച് സംസ്ഥാന സമിതിക്ക് പരാതി അയച്ചു. വ്യാഴാഴ്ച വൈകിട്ട് കുറ്റിക്കോല്‍ ടൗണില്‍ നടന്ന പ്രകടനത്തിന് നേതൃത്വം നല്കിയ നാടകനടനെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

English summary
Faction feud is badly came to light in Kasarcode CPM. Some activists pored vandalised a house where party state secretary Pinarayi Vijayan stayed,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X