ചന്ദ്രശേഖരന്‍ നായര്‍, മൗസ് ഉന്തുന്ന കര്‍ഷകന്‍

കാര്‍ഷികമേഖല നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ഓണ്‍ലൈനിലൂടെ ജനങ്ങളിലെത്തിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന കേരളഫാര്‍മര്‍ഓണ്‍ലൈനാണ് പ്രധാന ബ്ലോഗ്. ഡൗണ്‍ടു എര്‍ത്ത്, ഹിന്ദുസ്ഥാന്‍ടൈംസ്, ന്യൂഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു, ഇന്ത്യ ടൈംസ്, ദ ഹിന്ദു ബിസിനസ് ലൈന്‍, കമ്യൂണിറ്റി പേപ്പര്‍ലി, മാതൃഭൂമി, മാധ്യമം എന്നിവയില്‍ ഈ കര്‍ഷക-ഐടി വിദഗ്ധനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
2008 സെപ്തംബര്‍ ഒന്നുമുതലാണ് കേരള ഫാര്‍മര്‍ ഓണ്‍ലൈന്‍ ഡോട്ട് കോം പ്രവര്‍ത്തനം തുടങ്ങിയത്. ചൂഷണം ചെയ്യുന്ന ഇടനിലക്കാരില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുകയായിരുന്നു സൈറ്റിന്റെ ലക്ഷ്യം. അതാത് ദിവസത്തെ റബ്ബര്‍ വില ഉള്‍പ്പെടെ കര്‍ഷകരെ സഹായിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഒട്ടുമിക്ക സംഘടനകളുമായി ചന്ദ്രശേഖരന്‍ നായര്‍ക്ക് അടുത്ത ബന്ധമാണുള്ളത്.
ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറുകളുടെ പ്രചാരകന്‍ കൂടിയാണ് ഈ കര്‍ഷകന്‍. ഇച്ഛാശക്തി തന്നെയാണ് ഈ പ്രായത്തിലും ഇത്തരം കാര്യങ്ങള്‍ ഉള്‍കൊള്ളാനും അവയ്ക്കുവേണ്ടി സമയം കണ്ടെത്താനും ഈ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനും ചന്ദ്രശേഖരന്‍ നായരെ സഹായിക്കുന്നത്.












Click it and Unblock the Notifications