കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസില്‍ 48 മണിക്കൂര്‍ പണിമുടക്ക്

Google Oneindia Malayalam News

Greece
ഏതന്‍സ്: സര്‍ക്കാര്‍ നടപ്പാക്കുന്ന കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളില്‍ പ്രതിഷേധിച്ച് ഗ്രീസില്‍ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കടക്കെണിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ യൂറോപ്യന്‍ യൂനിയനും ഐഎംഎഫും ചേര്‍ന്ന് മുന്നോട്ടുവെച്ച സാമ്പത്തിക രക്ഷാപാക്കേജുകള്‍ ലഭിക്കാനാണ് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നത്.

വിരമിക്കല്‍ പ്രായം 65ല്‍ നിന്നും 67 ആക്കാനും ആനുകൂല്യങ്ങളില്‍ 35 ശതമാനം കുറവു വരുത്താനും പെന്‍ഷന്‍ വീണ്ടും 5മുതല്‍ 15 ശതമാനം വരെ കുറയ്ക്കാനും ജീവനക്കാരുടെ ശമ്പളം താഴ്ത്താനും അവധി ആനുകൂല്യങ്ങള്‍ എടുത്തുകളയാനും പിരിച്ചുവിടാനുള്ള നോട്ടിസ് കാലാവധി ആറുമാസത്തില്‍ നിന്നു നാലുമാസമാക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങിയതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം സ്വകാര്യ തൊഴിലാളികളും സമരരംഗത്തുണ്ട്.

സാമ്പത്തിക അച്ചടക്ക പാക്കേജിലുള്ള വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. നവംബര്‍ 11നാണ് ഗ്രീസ് ബജറ്റ് വോട്ടെടുപ്പ്. 12ാം തിയ്യതിയാണ് ഗ്രീസിന് പുതിയ സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ധനകാര്യമന്ത്രിമാര്‍ യോഗം ചേരുന്നത്. കടത്തിലേക്ക് ഗ്രീസ് അടക്കേണ്ട 500 കോടി യൂറോ നല്‍കേണ്ട അവസാന തിയ്യതി നവംബര്‍ 16ാണ്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ഉത്തേജകപാക്കേജും ബജറ്റും പാസ്സാക്കിയാല്‍ മാത്രമേ യൂനിയന്‍ സാമ്പത്തിക സഹായം നല്‍കൂവെന്നതിനാല്‍ വരും ദിവസങ്ങള്‍ ഗ്രീസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

<center><iframe width="600" height="450" src="http://www.youtube.com/embed/e50ANkE7OZw" frameborder="0" allowfullscreen></iframe></center>

English summary
Tens of thousands of Greeks poured into the streets on Tuesday as mass strikes paralysed Athens in the latest show of anger over a new austerity bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X