കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബിനെ തൂക്കിലേറ്റിയത് ഓപ്പറേഷന്‍ എക്‌സ് വഴി

  • By Nisha Bose
Google Oneindia Malayalam News

Kasab
മുംബൈ: ബുധനാഴ്ച പുലര്‍ച്ചെ 7.30ന് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റിയെന്ന വാര്‍ത്ത ഇന്ത്യയെ മാത്രമല്ല ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. അതീവ രഹസ്യമായി നടത്തിയ വധശിക്ഷയ്ക്ക് ഓപ്പറേഷന്‍ എക്‌സ് എന്നാണ് പേരിട്ടിരുന്നത്. ഇതിന് നേതൃത്വം നല്‍കിയത് സ്‌പെഷ്യല്‍ ഐജി ദേവന്‍ ഭര്‍തിയും. നവംബര്‍ അഞ്ചിന് കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത് മുതല്‍ തന്നെ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

17 മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരാണ് ഐജി ദേവന്റെ കീഴില്‍ ഓപ്പറേഷന്‍ എക്‌സ് നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്നത്. ദേവന്റേതൊഴിച്ച് ബാക്കി എല്ലാ പൊലീസ് ഓഫീസര്‍മാരുടേയും മൊബൈല്‍ ഫോണുകള്‍ ഓപ്പറേഷന്‍ വിജയകരമായി നടത്തുന്നത് വരെ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 16ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് കസബിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നവംബര്‍ അഞ്ചിന് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതായി അറിയിച്ചു. നവംബര്‍ ഏഴിന് കസബിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഒപ്പുവയ്ക്കുകയും ഇത് മഹാരാഷ്ട്രാ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. കസബിന്റെ വധശിക്ഷ 21ന് നടപ്പിലാക്കാമെന്ന തീരുമാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത് നവംബര്‍ എട്ടിനാണ്.

തുടര്‍ന്ന് 19ന് തന്നെ ഇക്കാര്യം കസബിനെ അറിയിച്ചു. പാകിസ്താനിലുള്ള അമ്മയെ വിവരമറിയിക്കണമെന്ന് മാത്രമായിരുന്നു കസബിന് പറയാനുണ്ടായിരുന്നത്. അന്ന് തന്നെ കസബിനെ മുംബൈയില്‍ നിന്ന് പുനെയിലെ യേര്‍വാഡാ ജയിലിലേയ്ക്ക് മാറ്റി. നവംബര്‍ 21ന് പുലര്‍ച്ചെ കസബിനോട് അന്ത്യ അഭിലാഷമെന്തെങ്കിലുമുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ഇതെ തുടര്‍ന്ന് 7.30ഓടെ കസബിന്റെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു.

English summary
Reportedly codenamed ‘Operation X’ and led by Special IG (law and order) Devan Bharti, the entire process began on November 5 when the President rejected the mercy plea of Kasab and ended this morning with the terrorist’s execution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X