കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കാത്തിരുന്ന ദിനം!

  • By Shabnam Aarif
Google Oneindia Malayalam News

രാജ്യത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി അജ്‌മല്‍ അമീര്‍ കസബിനെ ബുധനാഴ്‌ച രാവിലെ 7.30ന്‌ തൂക്കിലേറ്റി. കഴിഞ്ഞ 4 വര്‍ഷക്കാലമായി ഇന്ത്യ അക്ഷമയോടെ കാത്തിരുന്ന ദിനമാണ്‌ നവംബര്‍ 21 എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

കസബിന്റെ വധശിക്ഷ ഒഴിവാക്കാന്‍ രാഷ്ട്രപതിക്ക്‌ സമര്‍പ്പിച്ച ദയാഹര്‍ജി ചൊവ്വാഴ്‌ച തള്ളിയിരുന്നു. തുടര്‍ന്നാണ്‌ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായത്‌. മാധ്യമങ്ങളെയൊന്നും അറിയിക്കാതെ വളരെ രഹസ്യമായാണ്‌ വധശിക്ഷ നടപ്പിലാക്കിയത്‌.

പാക്‌ സ്വദേശിയായ കസബിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ ഇന്ത്യ പാക്‌ സര്‍ക്കാറിന്‌ കത്തയച്ചിരുന്നു എങ്കിലും പ്രതികരണം ഉണ്ടായില്ല എന്നാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചിരിക്കുന്നത്‌.

2008 നവംബര്‍ 26നു നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 ജീവനുകളാണ്‌ പൊലിഞ്ഞിരുന്നത്‌. മുന്നൂറിലേറെ പേര്‍ക്ക്‌ മൂന്നു ദിവസം നീണ്ട ഭീകരാക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‌തു. 2012 ആഗസ്‌ത്‌ 29നാണ്‌ കസബിന്റെ വധശിക്ഷ ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്‌.

അജ്‌മല്‍ അമീര്‍ കസബിന്റെ ഒരു ഫയല്‍ ചിത്രം. 2008ലെ മുംബൈ ഭീകരാക്രമണത്തിലെ പിടിയിലായ ഏക പ്രതിയാണ്‌ കസബ്‌.

2008ലെ മുംബൈ ഭീകരാക്രമണത്തിനിരയായ താജ്‌ ഹോട്ടല്‍.

കസബിനെ തൂക്കിലേറ്റിയതറിഞ്ഞ്‌ ആഹ്ലാദത്തോടെ മധുരം പങ്കിടുന്ന സ്‌ത്രീകള്‍.

പുനെയില്‍ കസബിന്റെ വധശിക്ഷയറിഞ്ഞ്‌ ആഘോഷിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍.

ചിക്‌മാംഗ്ലൂരില്‍ കസബിന്റെ അന്ത്യം ആഘോഷിക്കുന്ന ബജ്‌രംഗ്‌ ദള്‍ പ്രവര്‍ത്തകര്‍.

കസബിനെ തൂക്കിലേറ്റിയ യേര്‍വാഡ ജയിലിന്‌ പുറത്ത്‌ ആഹ്ലാദ പ്രകടനം നടത്തുന്ന ജനങ്ങള്‍.

English summary
Mumbai terror attacks, the lone captured Pakistani terrorist Ajmal Kasab was executed on Wednesday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X