കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ഭൂചലനത്താല്‍ ഹിമാലയം വിറകൊള്ളും

  • By Ajith Babu
Google Oneindia Malayalam News

സിംഗപ്പൂര്‍: ഹിമാലയപര്‍വത മേഖലയില്‍ വന്‍ ഭൂലചനത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകര്‍. ഭൂചലനങ്ങളില്‍ ഹിമാലയം വിറകൊള്ളുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

റിക്ടര്‍ സ്‌ക്കെയിലില്‍ 8.5 വരെ തീവ്രതയില്‍ ചലന മുണ്ടാകുമെന്നും ഹിമപാളികള്‍ തകര്‍ന്നടിയുമെന്നും നന്‍യാങ് ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നുള്ള ഗവേഷകര്‍ പറയുന്നു.

Himalaya

മധ്യ ഹിമാലയത്തിലുണ്ടാകുന്ന ഭൂചലനം അവിടത്തെ ജനജീവിതം താറുമാറാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂയോര്‍ക്ക് നഗരത്തിലേതിനു തുല്യമായ ജനസാന്ദ്രതയാണ് മേഖലയിലുള്ളത്.

വര്‍ഷങ്ങള്‍ മുന്‍പ് ഹിമാലത്തിലുണ്ടായ ചലനങ്ങളുടെ തുടര്‍ച്ചയാകും ഇനിയുണ്ടാകുക. ചലനമുണ്ടായതിനെത്തുടര്‍ന്ന് തകര്‍ന്ന പ്രതലങ്ങള്‍ വീണ്ടും വിറകൊള്ളും.

1255ലും 1934ലുമാണ് ഹിമാലയത്തില്‍ വന്‍ ഭൂകമ്പങ്ങളുണ്ടായതെന്ന് നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദകീരിയ്ക്കുന്നു. ഇതേ തുടര്‍ന്ന് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ പലപ്പോഴായി ഉണ്ടായ പല വലിയ ഭൂകമ്പങ്ങളും ആരും കാര്യമായി എടുത്തില്ല. ഇത് ഭൂമിയുടെ ഉപരിതലത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നുമുണ്ടാക്കിയില്ലെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതായും ഗവേഷകര്‍ വിശദീകരിയ്ക്കുന്നു.

English summary
Scientists have discovered clear ground scars in central Himalayas that were left by massive earthquakes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X