Get Updates
Get notified of breaking news, exclusive insights, and must-see stories!

"ഗണേഷിന് ഒരുപാട് സ്ത്രീകളുമായി സൗഹൃദം ഉണ്ടായിരുന്നു, പത്തനാപുരത്തെ വീട്ടിൽ ആരോ ആഭിചാരം ചെയ്‌തിട്ടുണ്ട്‌"

നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാർ അടുത്തിടെ വലിയ വിവാദങ്ങളിൽ ചെന്ന് പെട്ടിരുന്നു. ഭാര്യയുടെ ആരോപണവും അതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളും ഒക്കെ ഗണേഷിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന കാര്യങ്ങളായിരുന്നു. ഇപ്പോഴിതാ ഗണേഷ് കുമാറിനെ കുറിച്ചും, അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നതിനെ കുറിച്ചും മനസ് തുറക്കുകയാണ് സുനിൽ പരമേശ്വരൻ. ഡിഎൻഎ ന്യൂസ് മലയാളത്തിനോട് ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

സുനിൽ പരമേശ്വരന്റെ വാക്കുകൾ

കെബി ഗണേഷ് കുമാർ മന്ത്രിയെ കുറിച്ചുള്ള വാർത്തകൾ നിരന്തരം നാം ഇങ്ങനെ കേൾക്കുകയാണ്. വലിയ ബഹളമായി വന്ന് ഒന്നുമില്ലാതെ ആയിപ്പോയ വിഷയമാണല്ലോ കടന്നുപോയത്. എനിക്ക് ഗണേഷിനെ നന്നായി അറിയാം. എനിക്ക് സമ്പത്തുണ്ടായിരുന്ന കാലത്ത് എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് സ്നേഹിക്കുന്നവരെ ചേർത്തുപിടിക്കുന്ന ഒരു സ്വഭാവമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വിധി വല്ലാത്തൊരു വിധിയാണ്.

kb ganesh kumar

അദ്ദേഹത്തിന് പുരുഷന്മാരുടെ സൗഹൃദം പോലെ തന്നെ സ്ത്രീകളുടെ സൗഹൃദവും ഒരുപാട് ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ എന്നെ ഒരു സ്ത്രീയെ പരിചയപ്പെടുത്തി. അത് നല്ല ഉദ്ദേശത്തിൽ പരിചയപ്പെടുത്തിയതാണ്. കട ബാധ്യതകൾ കൊണ്ട് മൂടി നിൽക്കുന്ന ഒരാൾ. ഒരു പുരുഷനെ, അവന്റെ കൈയിലെ ധനത്തെ എങ്ങനെ പിടിച്ചുപറിക്കാം എന്ന് ആലോചിച്ചു നിൽക്കുന്ന ഒരാൾ. ഒരു പൈശാചിക ശക്തി ആയിട്ടുള്ള സ്ത്രീ.

ഗണേഷ് അവരെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് ഒരുപാട്. ധാരാളം പേരുടെ ജീവിതം തകർക്കാൻ മനസുള്ള, പുരുഷനെ താറുമാറാക്കാൻ കെൽപുള്ള ഒരു സ്ത്രീയായിരുന്നു അത്. അവർ സാധാരണ സ്ത്രീയായിരുന്നില്ല. പുരുഷനെ അവരുടെ താളത്തിന് കിട്ടിയില്ലെങ്കിൽ, പിന്തുടർന്ന് വന്ന് ബുദ്ധിമുട്ടിക്കും. ഇത്തരം സ്ത്രീകളെ സൂക്ഷിക്കണം. പക മനസിൽ തോന്നിയാൽ പുരുഷന്മാർ പെടുമല്ലോ.

ഗണേഷ് ആദ്യകാലത്ത് അവരുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു, അവരുടെ സമ്പത്ത് ഗണേശന്റെ കൈയിലും തിരിച്ചും ഉണ്ടായിരുന്നതായി ഒരുപാട് കഥകളും ഉപകഥകളും ഒക്കെ ഉണ്ടായിരുന്നു. ഗണേശനെ കുറിച്ചുള്ള നല്ലത്, ഒരുപാട് നന്മകൾ ഉള്ള ആളായിരുന്നു. സ്ത്രീകളുമായുള്ള സൗഹൃദങ്ങൾ മാറ്റി നിർത്തിയാൽ നല്ല ആളായിരുന്നു. അദ്ദേഹം നല്ല ഒരു മന്ത്രി തന്നെയാണ്. ചില വിധികളെ നമുക്ക് മറികടക്കാൻ കഴിയില്ല.

സ്ത്രീകളുമായി ബന്ധപ്പെട്ട് സർവനാശം ഉണ്ടാവാൻ സാധ്യതയുള്ള ഏറ്റവും ദുഷിച്ച കാലത്തിലൂടെയാണ് ഗണേശൻ കടന്നുപോവുന്നത്. ഒരിക്കൽ കാന്തല്ലൂരിൽ ഒരു സ്ത്രീ വന്നിരുന്നു.അന്ന് ഗണേഷിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല, അദ്ദേഹം എന്റെ ശത്രുവല്ല എന്ന് പറഞ്ഞു ഞാൻ അവരെ ഒഴിവാക്കി. എന്തിനാണ് അവർ അവിടെ വന്നതെന്ന് എനിക്കും അറിയില്ല. അവരുടെ പിന്നിലും നേരത്തെ പറഞ്ഞ സ്ത്രീയായിരുന്നു.

അവർക്ക് ഗണേഷിനോട് ഭയങ്കര പകയാണ്, എപ്പോഴും അതുണ്ടാവും. ഗണേശൻ ഒരുപാട് ശ്രദ്ധിക്കണം. നാഗങ്ങൾക്ക് ഒക്കെ പക ഉള്ളത് പോലെ കേട്ടിട്ടുണ്ട്, ഒരു മനുഷ്യ സ്ത്രീക്ക് ഇത്രയും പക ഉണ്ടാവുമോ എന്നാണ് എനിക്ക് തോന്നിയത്. പൂർവ ജന്മത്തിലെ ശത്രു ആയിരിക്കാം. ഒരിക്കൽ പത്തനാപുരത്ത് വീട്ടിൽ വച്ച് ചില അപശബ്‌ദങ്ങൾ കേട്ടിരുന്നു. അപ്പോൾ ഞാൻ ഗണേഷിനോട് പറഞ്ഞു. ഇവിടെ ഒരു ശക്തമായ ആഭിചാര കർമ്മം നടന്നിട്ടുണ്ടെന്ന്.

ഒരു വെളുത്ത കുപ്പിയിൽ അവിടെ കുഴിച്ചിട്ടിരുന്നു, ഞാൻ അത് കണ്ടെത്തി കൊടുത്തു. ഒരാളെ നശിപ്പിക്കാൻ, ഗണേശൻ താമസിക്കുന്ന പത്തനാപുരത്തെ വീട്ടിലെ കാര്യമാണ് ഞാൻ പറയുന്നത്. ഇതൊക്കെ ഗണേഷിനെ വേട്ടയാടി കൊണ്ടിരിക്കും. എന്തുകൊണ്ടാണ് മൂന്നാമത്തെ തലമുറ ഇങ്ങനെ ആയത് എന്ന് ചോദിച്ചാൽ, അതിനൊക്കെ പരിഹാരം ഉണ്ടെന്ന് ചോദിച്ചാൽ അത് ഇത്തിരി ബുദ്ധിമുട്ടാവും എന്നാണ് എനിക്ക് പറയാനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+