കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പ്രതിപക്ഷ നേതൃത്വസ്ഥാനത്ത് തുടരും:

  • By Aswathi
Google Oneindia Malayalam News

Yechuri
ദില്ലി: വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃത്വ സ്ഥാനത്തു നിന്നു നീക്കണമെന്ന ആവശ്യം ഇതുവരെ പാര്‍ട്ടിയുടെ പരിഗണയില്‍ വന്നിട്ടില്ലെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം സീതറാം യെച്ചൂരി. മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഒരു ചോദ്യത്തിനു മറുപടിയായാണ് യെച്ചൂരി ഇക്കാര്യം അറിയിച്ചത്.

സി പി എം വിട്ടവര്‍ക്ക് തിരിച്ചു വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് പരിഗണിക്കുന്നതാണ്. എന്നാല്‍ വി എസ്സിനെ പ്രതിപക്ഷ നേതൃത്വത്തില്‍ നിന്ന മാറ്റുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയില്‍ ഇതുവരെയില്ല. അത്തരമൊരു കാര്യം മുന്നോട്ടു വരികയാണെങ്കില്‍ അതപ്പോള്‍ പരിഗണിക്കാം എന്നാണ് യെച്ചൂരി പറഞ്ഞത്. കേരളത്തില്‍ കമ്മ്യൂണിസ്‌ററ് പാര്‍ട്ടി ഒറ്റകെട്ടാണ്. പാര്‍ട്ടി പ്രശ്‌നങ്ങളെ ഒന്നിച്ചു തന്നെ നേരിട്ട് ഐക്യത്തോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

വി എസ്സിന്റെ പാര്‍ട്ടി അച്ചടക്ക ലംഘനത്തെകുറിച്ചുള്ള സി പി എം സംസ്ഥാന നേതൃത്വത്തിന്റെ പരാതികളും, പാര്‍ട്ടിയില്‍ നിന്ന് വി എസ്സിനെ പുറത്താക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതും കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് യെച്ചുരിയുടെ പ്രതികരണം. അണികളുടെ പരസ്യമായ അച്ചടക്ക ലംഘനം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമ്പോള്‍ വി എസ്സിനെ പോലൊരു വ്യക്തിയെ പാര്‍ട്ടിയില്‍ നിന്ന പുറത്താക്കുക എന്നത് പാര്‍ട്ടിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കുന്ന കാര്യമല്ല.

വരാനിരിക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിഎസിനെതിരേ നടപടിയെടുക്കുക അസാധ്യമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. കാരണം യെച്ചൂരിയെ പോലുള്ള നേതാക്കളും പശ്ചിമബംഗാളിലെ ചില മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരും ഇപ്പോഴും വിഎസിന് പിന്തുണ കൊടുക്കുമെന്നുറപ്പാണ്.

English summary
VS Achuthanandan will continue as opposition leader, Sayas Sitaram Yechuri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X