കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനിയ്ക്ക് സ്വയം ചികിത്സ വേണ്ടെന്ന് വിദഗ്ധര്‍

  • By Aswathi
Google Oneindia Malayalam News

Medical
തിരുവനന്തപുരം: കാലവര്‍ഷത്തോടൊപ്പം എത്തിയ പകര്‍ച്ചവ്യാധികള്‍ ഇതിനകം തന്നെ 82 ജിവനോളം എടുത്തു കഴിഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി എച്ച്1എന്‍1 പനി, മഞ്ഞപ്പിത്തം, ഹെപ്പറ്റെറ്റിസ് തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പകര്‍ച്ചവ്യധികള്‍ പടരുകയും മരണസംഖ്യ കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചികഝയ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചു കഴിഞ്ഞു.

എച്ച1എല്‍1 പനി ചികിഝയ്ക്കാവശ്യമായ മരുന്നുകള്‍ എല്ല സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കാനുള്ള സൗകര്യം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. സാധാരണയില്‍ നിന്നു വ്യത്യസ്തമായ ചുമ, ജലദോഷം, പനി, ശ്വാസംമുട്ട്, നെഞ്ചു വേദന മുതലായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയാല്‍ സ്വയം ചികിഝിക്കാതെ ഡോക്ടറുടെ ഉപദേശം തേടണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പികെ ജമീല അറിയിച്ചു.

ഗര്‍ഭിണികള്‍, വൃക്ക-കരള്‍ രോഗികള്‍, ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ ബാധിച്ചവരും സ്റ്റീറോയിഡ് മരുന്നുകള്‍ നിത്യമായി ഉപയോഗിക്കുന്നവരും നേരിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം. രോഗ പകര്‍ച്ച തടയാന്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കു മുടണം, ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ പോഷകഗുണമുള്ള ആഹാരം, ചുടുള്ള പാനീയം എന്നിവ കഴിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.

രോഗ ലക്ഷണമുള്ളവര്‍ക്ക് അഞ്ച് ദിവസം പൂര്‍ണ വിശ്രമം നിര്‍ബന്ധമാണെന്നും അസുഖമുള്ളപ്പോള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുതെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടാതെ ചികിഝ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പിന്റെ www.dhsekerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

English summary
People have been asked to consult the nearest primary health center in the event of fever as self-medication could prove dangerous under the present circumstances.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X