കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 വര്‍ഷങ്ങള്‍ക്ക് ശേഷം ഉപഭോക്താവിന് നീതി

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നീതിലഭിച്ചതിന്റെ സന്തോഷത്തിലാണ് ബാംഗ്ലൂരിലെ കൊറമംഗല സ്വദേശി രാജേന്ദ്ര ശങ്കനാട്ടി. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അ്‌ദ്ദേഹം കണ്‍സ്യൂമര്‍ ഫോറത്തിന് നല്‍കിയ പരാതിയില്‍ അനുകൂല വിധി ഉണ്ടായിരിക്കുന്നു.ശങ്കനാട്ടി പുതുതായി 21,999 രൂപ കൊടുത്ത് വാങ്ങിയ വാഷിംഗ്മെഷീന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതിയായ ശബ്ദം ഉണ്ടാക്കുകയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാതാവുകയുമായിരുന്നു.ജൂണ്‍ 2006 ല്‍ ആണ് സംഭവം നടക്കുന്നത്.

സംഭവത്തെത്തുടര്‍ന്ന് ശങ്കനാട്ടി പരാതിയുമായി ഉപഭോക്തൃഫോറത്തെ സമീപിച്ചു.2008ല്‍ വാഷിംഗ് മെഷീന്‍ ശരിയാക്കി നല്‍കണമെന്ന് കാട്ടി ഉത്തരവായി. വാങ്ങുമ്പോള്‍ രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ടായിരുന്നു. മെഷീന്‍ ശരിയാക്കിത്തരുന്നതിനായി അദ്ദേഹം പലതവണ നിര്‍മ്മാതാക്കളായ ഐഎഫ്ബി വിളിച്ചു .പക്ഷേ പ്രശ്‌നം പരിഹരിയ്ക്കാന്‍ അവര്‍ തയ്യാറായില്ല.

2011 ല്‍ വീണ്ടും ശങ്കനാട്ടി പരാതി നില്‍കി. ഈ പരാതിയിന്‍മേലാണ് ശങ്കനാട്ടിക്ക് വാഷിംഗ് മെഷീന്റെ തുകയായ 21,999 രൂപയും കോടതിവ്യവഹാരത്തിന്റെ പിഴയായി 2000 രൂപയും നല്‍കാന്‍ വാഷിംഗ് മെഷീന്റെ നിര്‍മ്മാതാക്കളോടും വിതരണക്കാരോടും കോടതി ആവശ്യപ്പെട്ടത്.

English summary
A Bangalorean who purchased a faulty washing machine got justice after three rounds of litigation which lasted over seven years. A consumer dispute redressal forum ordered the manufacturer and its dealer to pay the customer, Rajendra Sankanatti, the machine cost, Rs 21,999, and that of litigation, Rs 2,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X