കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ദിവസത്തെ ഫോണ്‍ ബില്‍ 32 ലക്ഷം

Google Oneindia Malayalam News

കൊളംബോ: ഒരു ദിവസം മുഴുവന്‍ ഇരുന്ന് വിളിച്ചാല്‍ മൊബൈലില്‍ എത്ര രൂപ ബില്ലാക്കാന്‍ സാധിക്കും. എസ്ടിഡിയും അത്യാവശ്യം ഐഎസ്ഡിയും വിളിച്ചാല്‍ പോലും ഏതാനും ആയിരങ്ങള്‍. എന്നാല്‍ 24 മണിക്കൂര്‍ കൊണ്ട് 32 ലക്ഷം രൂപ ബില്ലാക്കിയ വിരുതനെ കുറിച്ച് കേട്ടിട്ടുണ്ടോ? ലങ്കയിലാണ് പുള്ളി.

10000 രൂപ കെട്ടിവെച്ച് അന്താരാഷ്ട്ര റോമിങ് ആക്ടിവാക്കിയതിനുശേഷം കക്ഷി യാത്ര തുടങ്ങി. 571 കോളുകളാണ് 24 മണിക്കൂറിനുള്ളില്‍ വന്നത്. അതേ മണിക്കൂറുകള്‍ കൊണ്ട് അന്താരാഷ്ട്ര റോമിങ് ചാര്‍ജുകള്‍ ബില്‍ തുക കൂട്ടാന്‍ തുടങ്ങി.

Mobile Roaming

ഇയാള്‍ ബോധപൂര്‍വം തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് ആരോപിച്ച് മൊബൈല്‍ കമ്പനി ഇതിനകം പരാതി നല്‍കി കഴിഞ്ഞു. എന്നാല്‍ മൊബൈല്‍ ഉപഭോക്താവിന് പറയാനുള്ളത് മറ്റൊരു കഥയാണ്. അന്താരാഷ്ട്ര റോമിങ് ആക്ടിവാക്കിയതിനുശേഷം സിം ഇറ്റലിയിലുള്ള ഒരു ബന്ധുവിന് കൊടുത്തയയ്ക്കുകയായിരുന്നു. അയാളാണ് ഇത്രയും വലിയൊരു ബില്ലുണ്ടാക്കിയത്. അതുകൊണ്ട് അയാളാണ് ബില്‍ അടയ്‌ക്കേണ്ടത്.

താന്‍ സിം ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ല. ഉപയോഗിച്ചതെല്ലാം ഇറ്റലിയിലുള്ള ബന്ധുവാണ്. അതുകൊണ്ട് കേസെടുക്കേണ്ടത് അയാള്‍ക്കെതിരേയാണ്. എന്നാല്‍ ഈ വാദം മൊബൈല്‍ കമ്പനി അംഗീകരിക്കുന്നില്ല. റോമിങ് ആക്ടിവേറ്റാക്കുമ്പോള്‍ സിം കൈമാറരുതെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക് ഇത് ഉപയോഗിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിരുന്നതായി കമ്പനി പറയുന്നു.

English summary
A subscriber set a record by amassing a phone bill of Rs3.2 million by using roaming facilities in less than 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X