കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കായി റിലയന്‍സ് ഇന്‍ഷുറന്‍സ്‌

  • By Soorya Chandran
Google Oneindia Malayalam News

ഏതന്‍സ്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി റിലയന്‍സ് ജനറല്‍. 2013 ജൂലായ് 14 നാണ് റിലയന്‍സ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

നിലവില്‍ ഇന്ത്യയിലെ ജോലി ചെയ്യുന്ന സ്ത്രീകളില്‍ രണ്ട് ശതമാനം മാത്രമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളത്. ഈ സാഹചര്യം മുതലെടുക്കാനാണ് റിലയന്‍സിന്റെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍.

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന സ്ത്രീകള്‍ക്ക് പ്രീമിയത്തില്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ട് ഉണ്ടാകുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാകേഷ് ജെയ്ന്‍ പറഞ്ഞു. ഈ ആനുകൂല്യം വിധവകള്‍ക്കും കുട്ടികള്‍ക്കും കൂടി ലഭ്യമാകും.

പെണ്‍കുട്ടികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയിലാണെങ്കില്‍ എല്ലാ പ്രീമിയങ്ങള്‍ക്കും അഞ്ച് ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുമെന്നും രാകേഷ് ജെയ്ന്‍ പറഞ്ഞു.

പുതിയ സ്‌കീമില്‍ കുടുംബം എന്നതിന്റെ നിര്‍വ്വചനം കുറച്ചുകൂടി വ്യാപ്തിയുള്ളതാക്കിയിട്ടുണ്ട്. അച്ഛനും അമ്മയും മക്കളും കൂടാതെ മുത്തച്ഛന്‍മാരേയും മുത്തശ്ശിമാരെയും പേരക്കുട്ടികളേയും അമ്മായി അ്ച്ഛനേയും അമ്മായി അമ്മയേയും, മരുമക്കളേയും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലുടനീളം 4200 ആസ്പത്രികളുമായി തങ്ങള്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഇവിടങ്ങളില്‍ നിന്ന് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് സൗജന്യ ചികിസ ലഭിക്കും.

പുതിയ സ്‌കീമിന്റെ പ്രീമിയം തുക എത്രയാകുമെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഹെല്‍ത്ത് ഗെയ്ന്‍ എന്നാണ് സ്‌കീമിന്റെ പേര്.

English summary
With just 2 percent of working women having health insurance cover in India, Reliance General on Sunday announced a new product for their inclusion and empowerment which also covers the girl child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X