കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയെ രക്ഷപ്പെടുത്താന്‍ ആഭ്യന്തരം ശ്രമിച്ചോ?

  • By Aswathi
Google Oneindia Malayalam News

Saritha S Nair
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിനെ പ്രതി സരിത എസ് നായരെ രക്ഷപ്പെടുത്താന്‍ ആഭ്യന്തര വകുപ്പ് ഇടപെട്ടാതായി സൂചന. ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സരിതയ്ക്ക് എത്തിച്ചു കൊടുത്തിരുന്നത്രെ.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി അടുത്ത ബന്ധമുള്ള സന്തോഷ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ സരിതയെ സ്ഥിരം വിളിച്ചിരുന്നു. തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്ന വിവരവും സരിതയെ അറിയിച്ചത് സന്തോഷായിരുന്നു. പൊലീസ് അസോസിയേഷന്റെ നേതാവ് കൂടിയാണ് സന്തോഷ്

തട്ടിപ്പ് പുറത്തായതോടെ സരിതയെ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് സരിതയുടെ മുന്‍ ഡ്രൈവര്‍ ശ്രീജിത് വെളിപ്പെടുത്തിയിരുന്നു. ജോപ്പാനും തോമസ് കുരുവിളയും അടക്കമുള്ളവരാണ് ഇതിന് ശ്രമം നടത്തിയതെന്നായിരുന്നു ശ്രീജിത് വെളിപ്പെടുത്തിയിരുന്നത്.

അതേ സമയം, സരിത മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി സര്‍ക്കാര്‍ ചോര്‍ത്തിയതായും സൂചനയുണ്ട്. സരിതയുടെ സുരക്ഷയ്ക്ക് നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നെന്നും ഇവര്‍ വഴിയാണ് മൊഴി ചോര്‍ത്തിയതെന്നുമാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിനും കോണ്‍ഗ്രസിനും അനുകൂലമായ രീതിയില്‍ മൊഴി നല്‍കാന്‍ സരിതയ്ക്ക് സമ്മര്‍ദ്ദമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
The report says home ministry try to help escaping solar scam accused Saritha S Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X