പാക് അതിര്‍ത്തിയില്‍ വെടിവെപ്പ്, 5 മരണം
പൂഞ്ച്: കാശ്മീരിലെ പൂഞ്ച് അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ചകന്‍ ദാ ബാഗ് മേഖലയില്‍ പാകിസ്താന്‍ സൈനികര്‍ നടത്തിയ ആക്രമണത്തിലാണ് ഇന്ത്യന്‍ ജവന്മാര്‍ കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയിലെത്തിയ പാക് സൈനികര്‍ പുലര്‍ച്ചെ ഒരു മണിയോടു കൂടി പതിവ് പെട്രോളിങിനെത്തിയവരെ ആക്രമിക്കുകയായിരുന്നു.
ബീഹാര്‍ റെജിമെന്റിലെ 21ാം ബറ്റാലിയനില്‍ പെട്ട പന്ത്രണ്ടോളം സൈനികരാണ് ആക്രമിക്കപ്പെട്ടത്. പാകിസ്താന്‍ സൈനികരും തീവ്രവാദികളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
പാകിസ്താന്‍ സേനയുടെ സഹായത്തോടുകൂടി ബോര്‍ഡര്‍ ആക്ഷന്‍ ടീം(ബിഎടി) രൂപീകരിച്ച ലഷ്‌കര്‍ ത്വയ്ബ ആസൂത്രണം ചെയ്ത ആക്രമണമാണിതെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ആക്രമണം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. സമാധാന ചര്‍ച്ചകള്‍ മുന്നോട്ടു നീങ്ങുമ്പോഴുള്ള ഈ നീക്കത്തെ ഗൗരവമായി തന്നെ കാണുമെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി അറിയിച്ചു.