കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തീരുമാനിച്ചത്'

Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധ സമരം വന്‍ വിജയമെന്ന് എല്‍ ഡി എഫ് നേതാക്കളുടെ അവകാശ വാദത്തിന് ഉമ്മന്‍ ചാണ്ടിയുടെ കൊട്ട്. ജുഡീഷ്യല്‍ അന്വേഷണത്തിന് സന്നദ്ധമാണ് എന്ന് നിയമസഭയെ നേരത്തെ അറിയിച്ചിരുന്നതാണ് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. എല്‍ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് അന്വേഷണം അവസാനിപ്പിക്കാത്തത് കൊണ്ടുമാത്രമാണ് ജൂഡിഷ്യല്‍ അന്വേഷണം നേരത്തെ പ്രഖ്യാപിക്കാതിരുന്നത്. ഇന്നാണ് പോലീസ് അന്വേഷണം പൂര്‍ത്തിയായത്. അതുകൊണ്ട് ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു - സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന്റെ ക്രെഡിറ്റ് എല്‍ ഡി എഫിനല്ല എന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉപരോധസമരം അവസാനിപ്പിച്ച പ്രതിപക്ഷത്തിനോട് നന്ദി പറയാനും ഉമ്മന്‍ ചാണ്ടി മറന്നില്ല. സമരം എല്‍ ഡി എഫിന്റെ വിജയമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് കൊണ്ടാണ് സര്‍ക്കാരിന്റെ തീരുമാനം എന്ന് കരുതരുത് എന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണമാകാം എന്ന തീരുമാനത്തെത്തുടര്‍ന്നാണ് തിങ്കളാഴ്ച തുടങ്ങിയ ഉപരോധം എല്‍ ഡി എഫ് തീരുമാനിച്ചത്. മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് തുടങ്ങിയ സമരം രണ്ടാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

English summary
Chief Minister Oommen Chandy made clear his stand in solar scam investigation. He said that government had already taken the decision about Judicial inquiry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X