കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് കറാച്ചിയിലുണ്ടെന്ന് തുണ്ട

  • By Soorya Chandran
Google Oneindia Malayalam News

Abdul Karim Tunda
ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സംരക്ഷണയില്‍ കഴിയുന്നുണ്ടെന്ന് അറസ്റ്റിലായ ലഷ്‌കര്‍ ഭീകരന്‍ അബ്ദുള്‍ കരീം തുണ്ട ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.ദാവൂദിനെ നിരവധി തവണ കറാച്ചിയില്‍ വച്ച് കണ്ടിട്ടുണ്ടെന്നും തുണ്ട സമ്മതിച്ചു. കഴിഞ്ഞ വര്‍ഷമാണ് ദൂവൂദിനെ തുണ്ട അവസാനമായി കാണ്ടത്.

2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തെക്കുറിച്ച തനിക്ക് ആദ്യമേ അറിയാമായിരുന്നുവെന്നും തുണ്ട വെളിപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനില്‍ ഉണ്ടായിരുന്ന സമയത്ത് ഐഎസ്‌ഐ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ബബ്ബാര്‍ ഖല്‍സ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നതായും തുണ്ട പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഹാഫിസ് സെയ്ദ്, മൗലാന മസൂദ് അസര്‍, സാക്കി ഉര്‍ റഹ്മാന്‍ ല്ഖ്വി, ദാവൂദ് ഇബ്രാഹിം തുടങ്ങി ഇന്ത്യ തേടുന്ന ഒട്ടേറെ തീവ്വവാദികളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. എല്ലാ ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകളുമായും അടുത്ത് ഇടപെഴുകുന്ന തുണ്ടയുടെ അറസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏറ്റവും അടുത്ത ആളുകളില്‍ ഒരാളാണ് തുണ്ട എന്നാണ് വിവരം. ഇന്ത്യയില്‍ ഐഎസ്‌ഐക്ക് കൂടുതല്‍ വേരുകള്‍ ഉണ്ടാക്കുന്നതിന് സഹായിക്കുന്നത് ഇയാളാണ്. ഇന്ത്യയിലെ യുവാക്കളില്‍ തീവ്രവാദം വളര്‍ത്തുന്നതിനും അതിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും തുണ്ടയെ ആണ് ഐഎസ്‌ഐ ചുമതലപ്പെടുത്തിയിരുന്നത്.

കറാച്ചിയില്‍ മദ്രസകളുടെ ശൃംഘല തന്നെ നടത്തിയിരുന്ന തുണ്ട തീവ്രവാദികള്‍ക്കായി പരിശീലന ക്യാമ്പുകളും നടത്തിയിരുന്നു. ഓരോ ബാച്ചിലും 200 ഓളം ആളുകളാണ് ഇവിടെ പരിശീലനത്തിനെത്തിയിരുന്നതെന്നും തുണ്ട മൊഴി നല്‍കി.

ബബ്ബര്‍ ഖല്‍സ എന്ന സിഖ് തീവ്രവാദ സംഘടനക്കും ഐഎസ്‌ഐ സഹായം നല്‍കുന്നതായും തുണ്ട വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ബബ്ബര്‍ ഖല്‍സ തീവ്രവാദിയായ രത്‌നദീപ് സിങിനെ കരുവാക്കി ദില്ലിയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഐഎസ്‌ഐക്ക് പദ്ധതിയുണ്ടായിരുന്നു. പക്ഷേ പദ്ധതി വിജയിച്ചില്ല. എന്നാല്‍ ബബ്ബര്‍ ഖല്‍സ തീവ്രവാദിയായ ര്തസദീപ് സിങ് ഇപ്പോഴും ഇന്ത്യയില്‍ ഉണ്ടെന്നും തുണ്ട ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുവാക്കളെ ആവേശഭരിതരാക്കുന്ന പ്രസംഗമാണ് തുണ്ടയുടേതെന്നാണ് വിവരം. ഇക്കാരണം കൊണ്ടാണ് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന് ഐഎസ്‌ഐ ഇയാളുടെ സഹായം തേടുന്നത്. പിടിയിലായത് തുണ്ട തന്നെയാണെന്നുറപ്പിക്കാന്‍ പോലീസ് ഡിഎന്‍എ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്. ഒരുപാട് തവണ തുണ്ടയുടെ മരണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതിനാല്‍ ആണ് ഇത്.

English summary
Lashkar-e-Toiba terrorist Abdul Karim alias Tunda reportedly told his interrogators on Sunday that he has met underworld don Dawood Ibrahim in Karachi several times. Tunda also reportedly told the interrogators that Dawood stays in a safe house in Karachi and is guarded by Pakistan's intelligence agency ISI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X