കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ താലിബാന്റെ കോള്‍ സെന്റര്‍

  • By Soorya Chandran
Google Oneindia Malayalam News

ലാഹോര്‍: താലിബാന്‍ പാകിസ്താനില്‍ നടത്തിയിരുന്ന കോള്‍ സെന്റര്‍ അധികൃതര്‍ പിടികൂടി. അഞ്ച് പേരെ അറസ്റ്റ് ചെയ്ത്.അനധികൃത ടെലിഫോണ്‍ സംവിധാനങ്ങള്‍ക്കായി നടത്തിയ പരിശോധനയിലാണ് ലാഹോറില്‍ പ്രവര്‍ത്തിച്ചിരുന്ന താലിബാന്റെ കോള്‍ സെന്റര്‍ കണ്ടെത്തിയത്.

താലിബാന്‍ തട്ടിക്കൊണ്ടുപോകുന്ന വ്യക്തികളുടെ കുടുംബങ്ങളില്‍ നിന്ന് മോചന ദ്രവ്യം ആവശ്യപ്പെടാനാണ് പ്രത്യേക കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് താലിബാന്‍ പ്രവര്‍ത്തകരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ലാഹോറിലെ ഗ്രീന്‍ ടൗണിലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ഒരു വീട്ടിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ സൗകര്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്റെ ഗോത്രമേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഐഎസ്ഡി,എസ്ടിഡി കോഡുകള്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്യുവാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു. തട്ടിക്കൊണ്ട്‌പോകപ്പെട്ടവരുടെ കുടുംബങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്.

തെഹ് രീക് ഐ താലിബാന്‍(ടിടിപി) ആണ് കോള്‍ സെന്ററിന് പിന്നില്‍. ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ഇവര്‍ കോടികളാണ് സമ്പാദിക്കുന്നതെന്ന് പോലീസ് പറയുന്നു. പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ മകനേയും കൊല്ലപ്പെട്ട മുന്‍ പഞ്ചാബ് ഗവര്‍ണര്‍സല്‍മാന്‍ തസീറിന്റേയും മകനേയും ടിടിപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയിരുന്നതായും ലാഹോറിലെ കോള്‍ സെന്ററില്‍ നിന്ന് ഇവരുടെ വീടുകളിലേക്ക് വിളിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി.

English summary
Pakistan's law enforcement agencies have arrested five people in Lahore while cracking down on an illegal telephone gateway exchange allegedly being operated by the Taliban to make ransom calls to families of persons kidnapped by the militant group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X