• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ്; സെസി സേവ്യര്‍ കുടുങ്ങും, വക്കാലത്ത് ഏറ്റെടുക്കരുതെന്ന് നിര്‍ദ്ദേശം

Google Oneindia Malayalam News

ആലപ്പുഴ: മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രവര്‍ത്തിച്ച സെസി സേവ്യര്‍ എന്ന യുവതിക്കെതിരെ രണ്ട് ദിവസം മുമ്പാണ് കേസെടുത്തത്. രണ്ടര വര്‍ഷത്തോളം ബാര്‍ അസോസിയേഷനെയും കോടതിയെയും വഞ്ചിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.

പരീക്ഷ ജയിക്കാതെ വ്യാജ വിവരങ്ങള്‍ നല്‍കി അഭിഭാഷകവൃത്തി നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. നിയമ ബിദുധമില്ലാത്ത സെസി മറ്റൊരു അഭിഭാഷകയുടെ എന്‍ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് രണ്ടര വര്‍ഷം വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തത്. പൊലീസ് കേസെടുത്തതോടെ സെസി ഒളിവില്‍ പോകുകയായിരുന്നു. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

ഇക്കഴിഞ്ഞ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സെസി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. അതേസമയം, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിക്കാതെ ബാര്‍ അസോസിയേഷനില്‍ അഗംത്വം നല്‍കിയതിന്റെ പേരില്‍ ഭിന്നത രൂക്ഷമാണ്.

പട്ടോലെ മുതൽ സിദ്ധു വരെ; ബിജെപി വിമതർ പാർട്ടി തലപ്പത്ത്, രാഹുലിന്റെ മാസ്റ്റർ പ്ലാനിൽ ബിജെപി കോട്ട തകരുമോ?പട്ടോലെ മുതൽ സിദ്ധു വരെ; ബിജെപി വിമതർ പാർട്ടി തലപ്പത്ത്, രാഹുലിന്റെ മാസ്റ്റർ പ്ലാനിൽ ബിജെപി കോട്ട തകരുമോ?

ഇതിനിടെ, വ്യാജ അഭിഭാഷകയുടെ വക്കാലത്ത് ആലപ്പുഴ ബാര്‍ കൗണ്‍സിലിലെ ആരും ഏറ്റെടുക്കരുതെന്ന് ജനറല്‍ ബോര്‍ഡി യോഗം കര്‍ശന നിര്‍ദ്ദേശം നല്‍കി. വക്കാലത്ത് എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. സെസി വിവാദത്തിലായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സെസിക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ യോഗം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ എത്ര ക്രിമിനല്‍ പശ്ചാത്തലമുള്ള ആളായാലും നിയമപരിരക്ഷ ഉറപ്പ് നല്‍കാനുള്ള അവകാശം അഭിഭാഷകര്‍ക്കുണ്ടെന്നാണ് ഉയരുന്ന മറ്റൊരു വാദം.

 ഗുജറാത്ത് പിടിക്കണമെങ്കിൽ ഇത് നടപ്പാക്കണം; കോൺഗ്രസിൽ ചേരും മുൻപ് തന്ത്രം പങ്കിട്ട് മുൻ ബിജെപി നേതാവ് ഗുജറാത്ത് പിടിക്കണമെങ്കിൽ ഇത് നടപ്പാക്കണം; കോൺഗ്രസിൽ ചേരും മുൻപ് തന്ത്രം പങ്കിട്ട് മുൻ ബിജെപി നേതാവ്

അതേസമയം, ഒളിവിലായിരുന്നന അഭിഭാഷക സെസി സേവ്യര്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായിരുന്നു. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍ കോടതിയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് കൂടെ ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ മുങ്ങുകയായിരുന്നു. സുഹൃത്തുക്കളായ അഭിഭാഷകരാണ് യുവതിയെ ഒൡവില്‍ പോകാന്‍ സഹായിച്ചതെന്നാണ് പൊലീസ് പറയുന്നത്.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

cmsvideo
  18,531 Cases In Kerala Today | Oneindia Malayalam
  എ വിജയരാഘവന്‍
  Know all about
  എ വിജയരാഘവന്‍
  English summary
  Alappuzha Bar Association urges lawyers not to appear for fake lawyer Sessi Xavier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X