Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതി സമവാക്യങ്ങളെ അകറ്റി നിർത്തിയ ആലപ്പുഴ; ശോഭയുടെ വരവ് കരുതിക്കൂട്ടി, കെസിയും ആരിഫും വിയർക്കുമോ?

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ട ഭൂമി ഒരുങ്ങി കഴിഞ്ഞു. മണ്ഡലങ്ങളായ മണ്ഡലങ്ങൾ തോറും രാഷ്ട്രീയ പാർട്ടികൾ പ്രചാരണം പൊടിപൊടിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കുള്ള പ്രാധാന്യം അവസാനിച്ചു. എന്നാൽ മണ്ഡലങ്ങളിൽ ഓരോ ഘട്ടത്തിലും മുന്നണികൾ വളരെ കരുതലോടെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ തീരുമാനം എടുത്തതെന്ന് വ്യക്തമാണ്.

അതിന്റെ മുഖ്യ കാരണം ജാതി-മത സമവാക്യങ്ങളും വോട്ട് ബാങ്കുകളിലെ മറ്റ് കണക്കുകളും ഒക്കെയാണ്. കേരളത്തിൽ ഏറ്റവും മികച്ച രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലം എന്ന് വിശേഷിപ്പിക്കാവുന്ന ഇടമായ ആലപ്പുഴയിൽ ഇത്തവണ സാധ്യതകൾ എന്തൊക്കെയാണെന്നാണ് നാം പരിശോധിക്കുന്നത്. ആലപ്പുഴയുടെ തിരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ ഭൂരിഭാഗം അവസരങ്ങളിലും ജാതി-മത കാര്യങ്ങൾ ഒരു തരത്തിലും സ്വാധീനം ചെലുത്തിയില്ലെന്ന് നമുക്ക് മനസിലാവും.

alappuzhacastevotes

പൊതുവെ വടക്കേ മലബാറിലെ മണ്ഡലങ്ങളായ, ഇടതുപക്ഷത്തിന് വ്യക്തമായ സ്വാധീനമുള്ള മേഖകളായ കണ്ണൂർ, വടകര, കാസർഗോഡ് തുടങ്ങിയ ഇടങ്ങളാണ് ജാതി സമവാക്യങ്ങൾക്ക് കാര്യമായപങ്കുവഹിക്കാൻ കഴിയാത്ത മണ്ഡലങ്ങളായി കണക്കാക്കുന്നത്. എന്നാൽ അക്കൂട്ടത്തിൽ മധ്യ കേരളത്തിൽ നിന്നുള്ള ഒരു കൂട്ടിച്ചേർക്കലാണ് ആലപ്പുഴ.

ഏറ്റവും അധികം ഈഴവ വോട്ടുകൾ ഉള്ള മണ്ഡലമായിട്ട് കൂടി അത്തരത്തിലൊരു ജാതീയ നിറം തിരഞ്ഞെടുപ്പുകൾക്ക് വരാതിരിക്കാൻ ആലപ്പുഴയിലെ വോട്ടർമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് വേണം പറയാൻ. ബിഡിജെഎസിന് സ്വാധീനമുള്ള മണ്ഡലം ആയിരുന്നു ഇതെന്ന് കൂടി ഓർക്കണം. എങ്കിലും മറ്റെല്ലാ തവണത്തേയും പോലെ കഴിഞ്ഞ തവണയും ഈ വോട്ട് ബാങ്ക് സഖ്യ കക്ഷിയായ ബിജെപിയെ തുണച്ചിരുന്നില്ല.

കണക്കുകൾ ഇങ്ങനെ

മണ്ഡലത്തിൽ 2011 സെൻസസ് പ്രകാരമുള്ള കണക്കുകൾ വ്യക്തമാക്കുന്നത് മണ്ഡലം ഒരു ഹിന്ദു ഭൂരിപക്ഷ വോട്ടുള്ള ഇടം തന്നെയാണെന്നാണ്. വോട്ടർമാരിൽ 70 ശതമാനത്തിൽ അധികവും ഹിന്ദുക്കളാണ്. നിലവിൽ ഇവിടെ 14 ശതമാനത്തോളം മുസ്ലീം വോട്ടർമാർ ഉണ്ടെന്നും, ക്രിസ്ത്യൻ വോട്ടർമാരുടെ തോത് ഏതാണ്ട് 15 ശതമാനത്തോളം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് വിഭാഗങ്ങൾക്ക് ഇവിടെ കാര്യമായ സ്വാധീനം ഇല്ലെന്ന് കണക്കുകളിൽ നിന്ന് മനസിലാക്കാം.

ആലപ്പുഴയും ജാതി സമവാക്യവും

ഇവിടെ ഏറ്റവും നിർണായകമാവുക ഈഴവ വോട്ടുകൾ തന്നെയാണ് പറഞ്ഞല്ലോ. അതിൽ ഏറിയ പങ്കും ഉറച്ച ഇടതുപക്ഷ വോട്ടുകളാണെന്ന് പണ്ട് മുതൽക്കേ കണ്ടുവരുന്ന പ്രവണതയാണ്. തൊഴിലാളി സംഘടനകളുടെ ആദ്യകാല സങ്കേതം എന്ന നിലയിൽ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളോട് എന്നും മമത കാട്ടിയിട്ടുള്ള ഇടമാണ് ആലപ്പുഴ. അതിനാൽ തന്നെ ഈഴവ വോട്ടുകൾ പൊതുവെ ആ നിലയ്ക്ക് തന്നെയാവും ഇടതുപക്ഷത്തേക്ക് കേന്ദ്രീകരിക്കുന്നത്.

എഎം ആരിഫ്

മുസ്ലീം വോട്ടുകളും ക്രിസ്ത്യൻ വോട്ടുകളും മണ്ഡലത്തിന്റെ ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുവെങ്കിലും അതിൽ പ്രകടമായ വ്യത്യാസം ഇക്കുറിയും ഉണ്ടാവാൻ ഇടയില്ല. ഇടത് മുന്നണിക്ക് വേണ്ടി ആരിഫ് തന്നെ രംഗത്തിറങ്ങുന്ന സാഹചര്യത്തിൽ മുസ്ലീം വോട്ട് പിടിക്കാമെന്നാണ് പ്രതീക്ഷയിൽ തന്നെയാണ് സിപിഎം. ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസിനാവും തുണയാവുക.

ശോഭ സുരേന്ദ്രൻ വരുന്നത്

ബിജെപി ഇത്തവണ ഈഴവ വോട്ടുകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ശോഭ സുരേന്ദ്രനെ രംഗത്ത് ഇറക്കിയതെന്ന് വ്യക്തം. ബിഡിജെഎസ് പിന്തുണ കൂടി ഉറപ്പാക്കിയാൽ കൂടുതൽ വോട്ട് പിടിക്കാമെന്ന് ബിജെപി കരുതുന്നു. കഴിഞ്ഞ തവണ ബിജെപിക്ക് വേണ്ടി മത്സരിച്ച ഡോ. കെഎസ് രാധാകൃഷ്‌ണൻ ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടാണ് പിടിച്ചത്. അതുകൊണ്ട് തന്നെ ശോഭാ സുരേന്ദ്രൻ അതിലും അധികം വോട്ട് നേടുമെന്നാണ് അവർ കരുതുന്നത്.

കെസി വേണുഗോപാൽ

മണ്ഡലത്തിലെ മറ്റൊരു പ്രബല ശക്തികളായ നായർ വിഭാഗവും ലത്തീൻ കത്തോലിക്കരും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കെസി വേണുഗോപാലിനെ തന്നെയാവും പിന്തുണയ്ക്കുക. എൻഎസ്എസിന് താത്പര്യം കെസിയെ തന്നെയാവും എന്നുറപ്പാണ്. ക്രിസ്ത്യൻ വോട്ടുകൾ ഭിന്നിച്ചാലും കോൺഗ്രസിന് തന്നെ കൂടുതൽ പിടിക്കാൻ കഴിഞ്ഞേക്കും.

മുൻ വർഷങ്ങളിലെ ട്രെൻഡ് തന്നെ തുടരുകയാണെങ്കിൽ ആലപ്പുഴ മണ്ഡലത്തിൽ ഇക്കുറിയും ജാതി സമവാക്യങ്ങൾക്ക് പ്രത്യേക പ്രാധാന്യം ലഭിക്കാൻ ഇടയില്ല. എങ്കിൽ കൂടിയും മറ്റ് സാധ്യതകൾ പോലെ തന്നെ ഇതും പൂർണമായും തള്ളി കളയാൻ കഴിയില്ല. ഒരു മാസത്തെ കാത്തിരിപ്പ് തിരഞ്ഞെടുപ്പിനും, രണ്ടര മാസത്തെ സമയം വോട്ടെണ്ണലിനും അവശേഷിക്കുന്നതിനാൽ അന്തിമ ചിത്രം അറിയാൻ അതുവരെ നാം കാത്തിരുന്നേ മതിയാകൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+