ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി; നഗരസഭ അധ്യക്ഷ പദവിയിൽ തര്‍ക്കം, പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ
ആലപ്പുഴ: ആലപ്പുഴ നഗരസഭ അധ്യക്ഷ പദവിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് സിപിഎം നേതൃത്വനത്തിനെതിരെ ഒരു വിഭാഗം പരസ്യപ്രപതികരണവുമായി രംഗത്ത്. പാര്‍ട്ടിയില്‍ ഏറെ കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള ഏരിയ കമ്മിറ്റി അംഗത്തെ പരിഗണിക്കാതെ ഒരു തവണ മാത്രം കൗണ്‍സിലറായ നേതാവിനെ നഗരസഭ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. അധ്യക്ഷ പദവിയില്‍ തര്‍ക്കം രൂപപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.

തര്‍ക്കം ഇങ്ങനെ
പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയ കമ്മറ്റി അംഗം കൂടിയായ കെ കെ ജയമ്മയെ പരിഗണിക്കാതെ ഒരു തവണ മാത്രം കൗണ്‍സിലറായ സൗമ്യ രാജിനെ പരിഗണിച്ചതാണ് ഇപ്പോള്‍ തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. സൗമ്യ രാജിനെ തിരഞ്ഞെടുത്തതിന് പിന്നില്‍ കോഴ വാങ്ങിയെന്നാരോപിച്ചാണ് നേതൃത്വത്തിനെതിരെ നൂറോളം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

പ്രവര്‍ത്തകര്‍ തെരുവിലറങ്ങി
സംഭവത്തെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങി. പിപി ചിത്തരഞ്ജന് അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം ഉയരുന്നത്. നഗരസഭയില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചാണ് ഇത്തവണ യുഡിഎഫില്‍ നിന്നും അധികാരം എല്‍ഡിഎഫ് പിടിച്ചെടുത്തത്.

പാര്‍ട്ടിയുടെ മുഖം
അതുകൊണ്ട് തന്നെ ഇത്തവണ അധ്യക്ഷനായി പാര്‍ട്ടിയുടെ ഒരു മുഖം ഉണ്ടാവണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. അധ്യക്ഷ പദവിയിലേക്ക് ജയമ്മയുടെയും സൗമ്യ രാജിന്റെയും പേര് ഉയര്‍ന്നുവന്നെങ്കിലും ഏറെ പേര്‍ക്കും താല്പര്യം ജയമ്മയോടായിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് നേതൃത്വം സൗമ്യ രാജിനെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുത്തത്.

പ്രശ്ന പരിഹാരം
അതേസമയം, പ്രശ്നം രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിന് നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ പരിഹാരം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രവര്‍ത്തര്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്.
പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന്; ഒടുവിൽ അനുമതി നൽകി ഗവർണർ
കണ്ണൂരിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തെച്ചൊല്ലി തർക്കം: മുതിർന്ന നേതാക്കളെ തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ
പന്തളത്ത് അധ്യക്ഷനാവാന്‍ ബിജെപിയില്‍ തമ്മിലടി; ഒടുവില്‍ അവസാന മണിക്കൂറില്‍ തീരുമാനം

പത്തനംതിട്ടയില്‍ എസ്ഡിപിഐ സ്വതന്ത്ര വൈസ് ചെയര്‍പേഴ്സണ്‍; എല്‍ഡിഎഫ് ധാരണ എന്ന് റിപ്പോര്‍ട്ട്