ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്

ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് സംഭവത്തിൽ വെട്ടേറ്റു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് നി​ഗമനം. . ഗുണ്ടാ നേതാവ് ടെമ്പർ ബിനുവെന്ന് പോലീസ് പറയുന്നു. ജില്ലയിൽ കനത്ത പൊലീസ് കാവൽ നിലനിൽക്കവെയാണ് ആക്രമണം ഉണ്ടായത്.

അതേ സമയം, ജില്ലയിൽ കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കിടെ വ്യത്യാസത്തിൽ ഇരട്ട കൊലപാതകം സംഭവിച്ചിരുന്നു. ആലപ്പുഴ എസ്‌ ഡി പി ഐ യുടെ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ബി ജെ പിയുടെ ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപെട്ടിരുന്നു.

ഇതിന് പുറമെയാണ് ജില്ലയിൽ ഗുണ്ടാ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. . സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ ഇന്നലെയും ഇന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

1

കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ആണ് ആലപ്പുഴയിൽ നാടിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ശനിയാഴ്ച രാത്രി എസ്‌ ഡി പി ഐ സംസ്ഥാന സെക്രട്ടറിയെ കെ എസ് ഷാനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് കെ എസ് ഷാൻ. ശനിയാഴ്ച രാത്രി 8 മണിയോടെ ആണ് സംഭവം നടന്നത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. തലയ്ക്കും ഇരു കൈകൾക്കും ശരീര മാസകലവും വെട്ടേറ്റിരുന്നു ഇയാൾക്ക്.​ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അർധരാത്രി തന്നെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകർ ആണെന്ന് എസ്‌ ഡി പി ഐ ആരോപിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നുമഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നു

3

അതേസമയം, തൊട്ട് പിറ്റേ ദിവസം , ഞായറാഴ്ച പുലർച്ചെ വീണ്ടും ജില്ലയിൽ കൊലപാതകം നടന്നു. ബി ജെ പിയുടെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബി ജെ പി നേതാവും ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ആണ് കൊല്ലപ്പെടുത്തിയത്. വെട്ടേറ്റ ഇയാളെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇദ്ദേഹം മരിക്കുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്ത് വച്ചാണ് രഞ്ജിത്ത് ശ്രീനിവാസന് വെട്ടിക്കൊലപ്പെടുത്തിയത്.

3

ആലപ്പുഴ വെള്ളി കിണറിലെ വീട്ടിലാണ് ആക്രമണം നടന്നത്. ഇത് ജില്ലയിലെ ഏറ്റവും മികച്ച ജനവാസ മേഖലയാണ്. ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. ബി ജെ പിയുടെ ആലപ്പുഴയിലെ സജീവ പ്രവർത്തകനുമാണ്. നിയോജകമണ്ഡലം സെക്രട്ടറിയടക്കം ഉള്ള ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. പ്രഭാത സവാരിയ്ക്ക് പോകാൻ തയ്യാറാകുന്നതിന് ഇടെ ഒരു സംഘം ആളുകൾ ചേർന്ന് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കോവിഡിന്റെ ഒന്നാം തരംഗത്തിലെ അഴിമതി; കമ്പിനിയുടെ പേരും തുകയും രേഖയിലില്ല, ഞെട്ടിക്കുന്ന വിവരങ്ങള്‍കോവിഡിന്റെ ഒന്നാം തരംഗത്തിലെ അഴിമതി; കമ്പിനിയുടെ പേരും തുകയും രേഖയിലില്ല, ഞെട്ടിക്കുന്ന വിവരങ്ങള്‍

4

സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.. നാളുകളായി ആർ എസ് എസ് , എസ്‌ ഡി പി ഐ പ്രവർത്തകർ തമ്മിൽ പരസ്പരം സംഘർഷം നടക്കുന്ന പ്രദേശം ആണ് ആലപ്പുഴ മണ്ണഞ്ചേരി. എന്നാൽ, രാഷ്ട്രീയ സംഘർഷങ്ങൾ വളരെ കുറഞ്ഞു നിൽക്കുന്ന പ്രദേശമാണ് വെള്ളക്കിണർ.

5

ജില്ലയിൽ എസ്‌ ഡി പി ഐയ്ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇത്. ആക്രമ സാധ്യത കണക്കിൽ എടുത്ത് ജില്ലാ പോലീസ് മേധാവി ജി ജയദേവ് , ഡി വൈ എസ്‌ പി എൻ. ആർ ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിരുന്നു. അത്യന്തം ആശങ്കപ്പെടുത്തുന്നതും അതിനൊപ്പം ഗുരുതരവും ആയ സാഹചര്യമാണ് 2 കൊലപാതകങ്ങളും . കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പ്രതികാരം എന്നാണ് പോലീസി പറഞ്ഞിരുന്നു.

6

എന്നാൽ, എസ് ഡി പി ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ഉണ്ടായ ബിജെപി നേതാവിന്റെ കൊലപാതകത്തിൽ പോലീസ് പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്. പോലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് ബിജെപിയും കലാപത്തിന് ആർഎസ്എസ് ശ്രമിക്കുകയാണെന്ന് എസ്ഡിപിഐയും ആരോപിച്ചിരുന്നു.

Recommended Video

cmsvideo
മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam

English summary
personal animosity: goonda attack again in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X