Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലി പതുങ്ങുന്നത് കുതിക്കാന്‍; കെസി ഉണ്ടെങ്കില്‍ ആലപ്പുഴയില്‍ മറ്റൊരാളെ നോക്കേണ്ടെന്ന് രമേശ് പിഷാരടി

ആലപ്പുഴ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി സിനിമാ നടനും സംവിധായകനുമായ രമേശ് പിഷാരടി. ആലപ്പുഴയ്ക്ക് കെസിയെ പോലെ ഇത്രയും അനുകൂപനായ ഒരു നേതാവുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. കെസി ഇടയ്ക്ക് ആലപ്പുഴയില്‍ നിന്ന് മാറിനിന്നു, എങ്കിലും പുലിമുരുകന്‍ സിനിമയില്‍ ഒരു സീനുണ്ട് അതുപോലെയാണ് തിരിച്ചുവന്നത്.

പുലിമുരുകന്‍ തിയേറ്ററില്‍ നിന്ന് കണ്ടപ്പോള്‍ വലിയ കൈയ്യടി കിട്ടിയ ഒരു സീനാണത്. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല കുതിച്ച് ചാടാന്‍ വേണ്ടിയിട്ടാണെന്ന് പറയുന്നുണ്ട്. അതുപോലെ കെസി ഒന്ന് പതുങ്ങിയെങ്കിലും ഇവിടുന്ന് പോയ കെസിയല്ല തിരിച്ചുവന്നിരിക്കുന്നതെന്നും രമേശ് പിഷാരടി പറഞ്ഞു.

ramesh-pisharody-praise-kc-venugopal

ദേശീയ രാഷ്ട്രീയത്തിന്റെ അമരത്ത് ഏറ്റവും ശക്തമായ സാന്നിധ്യമായി, പല കാര്യങ്ങളും നോക്കി ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ള നേതാവാണ് വേണുഗോപാല്‍. ആലപ്പുഴയെ സംബന്ധിച്ച് ഇവിടെയുള്ളവര്‍ക്ക് കെസിയോട് പരിഭവമുണ്ട്. അത് ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിച്ചിരുന്നു. ഒന്ന് രണ്ട് തവണ കെസിക്ക് വോട്ടുചെയ്യാനുള്ള അവസരം ആലപ്പുഴക്കാര്‍ക്ക് ലഭിച്ചില്ല എന്നതാണ് അവരുടെ പരിഭവം.

എംഎല്‍എ ആയിരുന്നപ്പോഴും എംപിയായിരുന്നപ്പോഴും, ഇനി ഇതൊന്നും അല്ലാത്തപ്പോഴും അദ്ദേഹം ആലപ്പുഴയില്‍ തന്നെയുണ്ടായിരുന്നു. കെസിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസും പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നും പിഷാരടി വ്യക്തമാക്കി.

ടിവിയില്‍ കോമഡി പരിപാടികളും സീരീയലുകളും വരുമ്പോള്‍ ഏത് കാണമെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവാറുണ്ട്. എന്നാല്‍ ക്രിക്കറ്റ് കളിയില്‍ ഇന്ത്യയും മറ്റേതെങ്കിലും രാജ്യവും തമ്മില്‍ കളി നടക്കുമ്പോള്‍ ഈ പ്രശ്‌നം വരുന്നില്ല. ഇതുപോലെയാണ് കെസിയുടെ കാര്യം.

കെസി ആലപ്പുഴയില്‍ മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ നമുക്ക് മറ്റൊരാളെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. അല്ലാതെ ചര്‍ച്ചകള്‍ ആവശ്യമില്ല. കാരണം ആലപ്പുഴയ്ക്ക് ഇത്രയും അനുയോജ്യനായ മറ്റൊരു നേതാവില്ല. ഇപ്പോഴത്തെ കെസി അതിശക്തനായിട്ടാണ് തിരിച്ചുവന്നിരിക്കുന്നതെന്നും രമേശ് പിഷാരടി പറഞ്ഞു.

കേരളത്തില്‍ മൊത്തം മഹിളകള്‍ ആയത് കൊണ്ടാണ് ഇപ്പോള്‍ രണ്ട് സര്‍ക്കാരുകളും ചെയ്യുന്നത് ജ്വല്ലറികളുടെ പരസ്യവാചകം പോലെയാണ്. പണിക്കുറവുമില്ല, പണിക്കൂലിയുമില്ല എന്നതാണ് അവസ്ഥ. എല്ലാ പണിയും മഹിളകള്‍ക്കുണ്ട്. എന്നാല്‍ പണിക്കൂലിയുണ്ടോ? അതുമില്ല. കേന്ദ്രവും കേരളവും പരസ്പരം പഴിചാരി കൊണ്ടിരിക്കുകയാണ്.

മഹിളാ ന്യായ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ടായിരുന്നു രമേശ് പിഷാരടി ഇരു സര്‍ക്കാരുകളെയും വിമര്‍ശിച്ചത്. അതേസമയം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ കെസിക്ക് എല്ലാവരും വോട്ട് ചെയ്യണം. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാന്‍ ശ്രമിക്കണമെന്നും പിഷാരടി ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+