സിക വൈറസ്: ഗര്‍ഭിണികളില്‍ ഗുരുതരമാകാന്‍ സാധ്യത, മുന്നറിയിപ്പുമായി ആലപ്പുഴ മെഡിക്കല്‍ ഓഫീസര്‍
ആലപ്പുഴ: സിക വൈറസ് രോഗം ഗര്‍ഭിണികളില്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധപാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക വൈറസ് രോഗം. ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട രീതിയില്‍ രോഗം ഗുരുതരമാകാനും മരണപ്പെടാനുമുളള സാധ്യത താരതമ്യേന കുറവാണ്. ഗര്‍ഭിണികളില്‍ രോഗം ഗുരുതരമാകാനിടയുണ്ട്.

ഗര്‍ഭിണികളില്‍ ആദ്യത്തെ നാല് മാസത്തില്‍ വൈറസ് ബാധയുണ്ടായാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയുടെ വലിപ്പം കുറയുന്ന വൈകല്യം (മൈക്രോസെഫാലി), ഗര്‍ഭഛിദ്രം, ചാപിളള, മാസം തികയാതെയുളള ജനനം തുടങ്ങിയ സങ്കീര്ണ്ണതകള്ക്കിടയുണ്ട്. ഗര്‍ഭിണികളില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിനും രോഗം പകരുമെന്നതിനാല്‍ കൃത്യമായി രോഗനീരീക്ഷണം നടത്തുക.
പനി, തലവേദന, ശരീര വേദന, സന്ധിവേദന തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകള്‍, ശരീരത്തില്‍ തിണര്‍പ്പ്, കണ്ണുകള്‍ ചുവക്കുക തുടങ്ങിയവയാണ് സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങള്‍. അണുബാധയുളള എല്ലാവരിലും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ലക്ഷണങ്ങള്‍ക്കനുസൃതമായ രോഗപരിചരണം കൊണ്ട് രോഗം ഭേദമാക്കാം. രോഗം പരത്തുന്ന കൊതുകുകള്‍ പകല്‍സമയത്താണ് കടിക്കുന്നത്. ഗര്‍ഭിണികളും ഗര്‍ഭത്തിനായി തയാറെടുക്കുന്ന സ്ത്രീകളും കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുക.
പകല്‍ സമയത്ത് ഉറങ്ങുമ്പോള്‍ കൊതുക് വല ഉപയോഗിക്കുക. കൊതുക് കടക്കാത്ത വിധം ജനലുകളും വാതിലുകളും വലയടിക്കുക. കൊതുക് വളരാനിടയുളള ശുദ്ധജലം കെട്ടിക്കിടക്കാനിടയുളള ഉറവിടങ്ങള്‍ വീടിനും പരിസരത്തുമുളളത് കണ്ടെത്തി ഒഴിവാക്കുക. വീടിനുളളില്‍ വളര്‍ത്തുന്ന ചെടികള്‍, വെള്ളം നിറച്ച പാത്രങ്ങളില്‍ വളര്‍ത്തുന്ന ചെടികള്‍ എന്നിവ ഒഴിവാക്കുക. ആഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റുകയോ മണ്ണില്‍ നട്ടുവളര്‍ത്തുകയോ ചെയ്യുക. ലൈംഗികബന്ധത്തിലൂടെ സിക രോഗം പകരുമെന്നതിനാല്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും യാത്ര ചെയ്തു വന്നവര്‍ സുരക്ഷിത ലൈംഗികബന്ധം പുലര്‍ത്തുക.
ഗര്‍ഭിണികള്‍ സുരക്ഷിതമായി വീട്ടില്‍ കഴിയുക. ഗര്‍ഭിണിയാകാന്‍ സാധ്യതയുളള സ്ത്രീകളും അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക. ഗര്‍ഭിണികള്‍ ചെറിയ പനി, ശരീരവേദന എന്നിവ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണം.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications