Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയ്ക്ക് പുതിയ കളക്ടര്‍; ശ്രീറാം വെങ്കിട്ടരാമനെ മാറ്റി, പകരക്കാരനായി കൃഷ്ണ തേജ്

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈക്കോ ജനറല്‍ മാനേജരായാണ് നിയമനം നല്‍കിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. സപ്ലൈക്കോയുടെ കൊച്ചി ഓഫീസിലായിരിക്കും ശ്രീറാമിന്റെ പ്രവര്‍ത്തന കേന്ദ്രം. ശ്രീറാമിന് പകരം കൃഷ്ണ തേജയെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. പ്രളയകാലത്ത് ആലപ്പുഴ ജില്ലാ കളക്ടറായിരുന്നു കൃഷ്ണ തേജ്.

1

ദിവസങ്ങള്‍ക്ക് മുമ്പാണ് ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റത്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്നയാളെ കളക്ടറാക്കിയതിലൂടെ നിയമലംഘകര്‍ക്ക് ഒത്താശ പാടുകയാണെന്നായിരുന്നു ആരോപണം.

2

നേരത്തെ ശ്രീറാം വെങ്കിട്ടരാമനെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് പരാതി എത്തിയിരുന്നു. ശ്രീറാം വെങ്കട്ടരാമന്‍, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തുവെന്നും അദ്ദേഹത്തെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി. എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂറാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്.

3

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഉത്തരവാദപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഇദ്ദേഹം യോഗ്യനല്ലെന്നും പരാതിയില്‍ സലീം മടവൂര്‍ പറഞ്ഞിരുന്നു. കൂടാതെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറും രംഗത്തെത്തിയിരുന്നു.

4

ശ്രീറാം വെങ്കിട്ടരാമിന്റെ നിയമനത്തെ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുന്‍ നിര്‍ത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പി വി അന്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്തയച്ച വിവരം എം എല്‍ എ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

5

അതേസമയം, ഭാര്യ രേണുരാജിന് പകരക്കാരനായാണ് ശ്രീറാം ആലപ്പുഴ ജില്ലാ കളക്ടറായി എത്തിയത്. രേണു രാജിനെ എറണാകുളത്തേക്കും മാറ്റിയിരുന്നു. എറണാകുളം സ്വദേശിയാണ് ശ്രീറാം. 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. തിരുവല്ല, ദേവികുളം എന്നീ സബ്കളക്‌റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

6

അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. കളക്ടറായി നിയമിച്ച ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

7

മാധ്യമപ്രവര്‍ത്തകനായിരുന്ന ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ശ്രീരാം വെങ്കിട്ടരാമനെതിരെ കോടതി ഏതു ശിക്ഷ വിധിച്ചാലും കേരളത്തില്‍ ആരും അതിനെതിരെ രംഗത്തുവരുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ കളക്ടര്‍ ആയി നിയമിക്കേണ്ടിയിരുന്നോ എന്നകാര്യത്തിലും തര്‍ക്കമുന്നയിക്കാന്‍ നമ്മുടെ നാട്ടില്‍ അവകാശമുണ്ട്. എന്നാല്‍ അദ്ദേഹത്തിനെ കളക്ടറായി നിയമിച്ച ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയി.

8

സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നല്‍കുന്നത്. സര്‍വ്വീസില്‍ തിരിച്ചെടുത്തയാളെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+