ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കുന്നപ്പുഴയിലെ ആക്രമണം: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ആരോഗ്യപ്രവർത്തകയുടെ ഭർത്താവ്

Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ഭർത്താവ്. ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പോലീസിന്റെ കൺമുന്നിൽ വച്ചായിരുന്നുവെന്നും എന്നിട്ടും ഇടപെട്ടിട്ടില്ലെന്നുമാണ് ആരോഗ്യപ്രവർത്തകയുടെ ഭർത്താവ് ചൂണ്ടിക്കാണിക്കുന്നത്.

'ശരണ്യയുടെ വീടിന്റെ ആധാരം എന്റെ കൂടെ പേരിൽ ആണെന്ന് വരെ പറഞ്ഞു', വികാരഭരിതയായി സീമ ജി നായർ'ശരണ്യയുടെ വീടിന്റെ ആധാരം എന്റെ കൂടെ പേരിൽ ആണെന്ന് വരെ പറഞ്ഞു', വികാരഭരിതയായി സീമ ജി നായർ

പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ഭാര്യയോട് അങ്ങോട്ട് ചെന്ന് മൊഴിയെടുക്കാൻ പോലീസ് ആവശ്യപ്പെടുന്നുവെന്നും ഭർത്താവ് നവാസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസിന് വീഴ്ച ഉണ്ടായെന്ന ആരോപണവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച ഉണ്ടായെന്നും ഇക്കാര്യത്തില്‍ ഡിജിപിയ്ക്ക് പരാതി നൽകിയതായും ചെന്നിത്തല വ്യക്തമാക്കി.

woman--600-07-14

താൻ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം നടന്നത്. ടു വീലറില്‍ പോകുകയായിരുന്ന ഭാര്യയെ അക്രമി സംഘം തലയ്ക്കടിച്ചെന്നും നിയന്ത്രണം വിട്ടതോടെ പോസ്റ്റില്‍ ഇടിച്ചെന്നും ഭര്‍ത്താവ് വ്യക്തമാക്കിയിട്ടുണ്ട്.

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

വണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ സുബിനയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബൈക്കിലെത്തിയ സംഘം കടന്നുപിടിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും യുവതി പറയുന്നു. തൃക്കുന്നപ്പുഴ പാനൂരിന് സമീപമായിരുന്നു സംഭവം നടന്നത്. എന്നാൽ ഇതിനിടെ പൊലീസ് പട്രോളിംഗ് വാഹനം സംഭവ സ്ഥലത്തെത്തിയതോടെയാണ് രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയിട്ടും പൊലീസ് പ്രതികളെ പിടികൂടാൻ തയ്യാറായില്ലെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ഗുരുതര ആരോപണം.

അക്രമികൾ യുവതിയിൽ നിന്ന് സ്വര്‍ണം ആവശ്യപ്പെട്ടുവെന്നും ആദ്യം മാലയാണ് ചോദിച്ചതെങ്കിലും. ഇല്ലെന്ന് പറഞ്ഞപ്പോള്‍ പാദസരം നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണം നൽകാൻ തയ്യാറാവാത്തതോടെ ടു വീലറിന്റെ മുന്നില്‍ ഇരുത്തിക്കൊണ്ടുപോകാൻ കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു ഇതോടെ അവിടെ നിന്ന് കുതറി ഒടുകയാണ് ചെയ്തതെന്നും യുവതിയുടെ ഭർത്താവ് വ്യക്തമാക്കി.

മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ഒരുമിച്ച്... ബ്ലഡ് കൗണ്ടില്ല, സീമ ചേച്ചിയാണ് രക്ഷിച്ചതെന്ന് നിഷ സാരംഗ്മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ഒരുമിച്ച്... ബ്ലഡ് കൗണ്ടില്ല, സീമ ചേച്ചിയാണ് രക്ഷിച്ചതെന്ന് നിഷ സാരംഗ്

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

English summary
Trikkunnappuzha attack: Husband of health worker leveled serious allegation against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X