കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളമില്ല; ബിബിഎംപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ആത്മഹത്യ ചെയ്ത ബിബിഎംപി പ്രവര്‍ത്തകന്റെ കുടുംബത്തിന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര പത്ത് ലക്ഷം രൂപയുടെ ധനസഹായം നല്‍കി. ആറുമാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ബിബിഎംപി ശുചീകരണ തൊഴിലാളിയായിരുന്ന സുബ്രമണി ആത്മഹത്യചെയ്തത്. കഴിഞ്ഞ എട്ടിനാണ് സംഭവം. ദത്തത്രേയ ടെംപിള്‍ വാര്‍ഡിലെ പൗരകര്‍മികനാണ് സുബ്രമണി. ശമ്പളം ലഭിക്കാത്തതിനാല്‍ കുടുംബം കടുത്ത ദാരിദ്രത്തിലായിരുന്നു.

വീട്ടു വാടകയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ചിലവ് വഹിക്കാനും ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രമണി ജീവനൊടുക്കിയത്. ഭാര്യ കവിതയും സഹോദരി ലേഖയും ചേര്‍ന്നാണ് 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയത്. അതേസമയം ആറു മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ട് ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യിലെ തൂപ്പുജോലിക്കാര്‍(പൗരകര്‍മികര്‍) പ്രതിഷേധം തുടരുന്നു.

bbmp

ശമ്പളം ഉടനടി നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്നു സംപംഗിരാമനഗറില്‍ നിന്നുള്ള നാല്‍പതോളം പൗരകര്‍മികര്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ബിബിഎംപി കമ്മിഷണറെയും മേയറെയും തങ്ങളുടെ നിലപാട് ഇവര്‍ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖകളില്‍ ഉള്ളവര്‍ക്കു മാത്രമേ ശമ്പളം നല്‍കാന്‍ കഴിയൂ എന്ന ബിബിഎംപി നിലപാട് കാരണം ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണ് ശമ്പളം നിഷേധിക്കപ്പെട്ടത്.

English summary
compensation for bbpm worker's family who committed suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X