5 സീറ്റ് പിടിച്ചാല്‍ കര്‍ണാടക പിടിക്കാം; ലിംഗായത്തുകള്‍ മുമ്പില്‍, കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇങ്ങനെ
ബെംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് നടക്കുന്ന ഈ ഘട്ടത്തില്‍ ചര്‍ച്ചയായി അഞ്ച് സീറ്റുകള്‍. ഈ സീറ്റുകള്‍ പിടിക്കുന്നവര്‍ക്ക് 224 ഇംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടാനുള്ള സാധ്യതയേറെയാണ്. ബിജെപി അവരുടെ ദക്ഷിണേന്ത്യയിലെ ഏക കോട്ട കൈവിടാതിരിക്കാനുള്ള ഓട്ടത്തിലാണ്. കോണ്‍ഗ്രസാണ് അവരുടെ ഏറ്റവും വലിയ എതിരാളി.
ലിംഗായത്തുകളും വൊക്കലിഗ വിഭാഗവും നിറഞ്ഞ് നില്‍ക്കുന്ന മണ്ഡലങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും നോട്ടമിടുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രബലമായ രണ്ട് സമുദായങ്ങളാണ് ഇവര്‍. യെഡിയൂരപ്പയുടെ കാലം മുതല്‍ ബിജെപിയുടെ ഏറ്റവും വലിയ വോട്ടുബാങ്കാണ് ലിംഗായത്തുകള്‍. ഏറ്റവും പ്രശസ്തമായ മണ്ഡലങ്ങളിലൊന്നാണ് ഷിഗാവോണ്‍.

ലിംഗായത്തുകളുടെ കോട്ടയാണ് ഈ മണ്ഡലം. കോണ്‍ഗ്രസ് നേരത്തെ ഇതിനടുത്തായുള്ള മണ്ഡലങ്ങളില്‍ വലിയ വിജയം സ്വന്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമാണ് ഷിഗാവോണ്‍. ബൊമ്മൈ ചരിത്രത്തിലെ ഏറ്റവും മോശം ജനപ്രീതിയാണ് നേടിയിരിക്കുന്നത്. പലവിധ പ്രശ്‌നങ്ങള്‍ മണ്ഡലത്തില്‍ അദ്ദേഹത്തെ ദുര്‍ബലമാക്കുന്നുണ്ട്. ലിംഗായത്തുകള്‍ ബൊമ്മൈയുമായി കടുത്ത അതൃപ്തിയിലാണ്. ഈ സാഹചര്യത്തില്‍ മണ്ഡലം ആരുടെ ഒപ്പം വേണമെങ്കിലും നില്‍ക്കാം.
ഈ സീറ്റ് വിജയിച്ചാല്‍ കര്‍ണാടകയിലെ ഭരണം പിടിക്കാനുള്ള സാധ്യത ശക്തമാകും.സംസ്ഥാനത്തിലെ തന്നെ ഏറ്റവും ശ്രദ്ധയേറിയ മണ്ഡലമാണ് ബദാമി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമാണിത്. കര്‍ണാടകത്തില്‍ ജനപ്രീതിയേറിയ നേതാവ് കൂടിയാണ് അദ്ദേഹം. പക്ഷേ കഴിഞ്ഞ തവണ ബിജെപി ഈ മണ്ഡലം പിടിക്കുന്നതിന്റെ അടുത്തെത്തിയിരുന്നു. രണ്ടായിരം വോട്ടുകള്‍ക്ക് താഴേക്ക് സിദ്ധരാമയ്യയുടെ ഭൂരിപക്ഷവും വീണു.
പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍
ബിജെപി ഇവിടെ ബി ശ്രീരാമുലുവിനെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. ഇതോടെ പോരാട്ടം കടുപ്പമേറിയതായി. സിദ്ധരാമയ്യ വെറും 1700 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. മണ്ഡലത്തില്‍ കുറുബ വോട്ടുകളാണ് സിദ്ധരാമയ്യയുടെ സ്ഥിരം വോട്ടുബാങ്കാണിത്. മറ്റ് മൂന്ന് മണ്ഡലങ്ങള്‍ ശിക്കരിപുര, ഹനൂര്‍, ഗുണ്ടല്‍പേട്ട് എന്നിവയാണ്. ഇതില്‍ ഷിക്കരിപുര ലിംഗായത്ത് കോട്ടയാണ്. യെഡിയൂരപ്പയ്ക്ക് മികച്ച സ്വാധീനം ഈ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള ശിവമോഗ ജില്ലയുടെ ഭാഗമാണ് ശിക്കരിപുര.
ഹനൂര്‍ പഴയ മൈസൂരു മേഖലയുടെ ഭാഗമാണ്. വൊക്കലിഗ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണിത്. 2018ല്‍ കോണ്‍ഗ്രസ് വെറും അഞ്ച് ശതമാനം വോട്ടിന് രക്ഷപ്പെട്ട മണ്ഡലമാണിത്. ബിജെപി ഇത്തവണ ഈ മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലായിരിക്കും. അതുപോലെ ഗുണ്ടല്‍പേട്ടും വൊക്കലിഗ കോട്ടയാണ്. പഴയ മൈസൂരു മേഖലയില്‍ തന്നെയാണ് ഇതുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് ഈ സീറ്റ് നേരത്തെ ബിജെപി പിടിച്ചതാണ്. ഇത് തിരിച്ചുപിടിക്കാനായിരിക്കും കോണ്‍ഗ്രസ് ഇത്തവണ ശ്രമിക്കുക.












Click it and Unblock the Notifications