മുഖ്യമന്ത്രി പദം തെറിച്ചതിന് കണക്ക് തീര്‍ക്കാന്‍ യെഡിയൂരപ്പ, സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു
ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് കണക്ക് ചോദിക്കാന്‍ ഇറങ്ങി യെഡിയൂരപ്പ. സംസ്ഥാനത്തെ ഏറ്റവും വലിയ അധികാര കേന്ദ്രമായി മാറുകയാണ് യെഡിയൂരപ്പ ലക്ഷ്യമിടുന്നത്. സംസ്ഥാന പര്യടനം നടത്തി എല്ലാവരെയും ഞെട്ടിക്കുകയാണ് യെഡിയൂരപ്പയുടെ പ്ലാന്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. തന്റെ മക്കളെ ആരെയും അധികാരത്തിന്റെ ഭാഗമാക്കാനും ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ തന്റെ ശക്തി കാണിക്കാനും ലിംഗായത്തുകളുടെ പിന്തുണ തനിക്കാണ്, അല്ലാതെ ബിജെപിക്കല്ലെന്നും കാണിക്കാന്‍ കൂടിയാണ് യെഡിയൂരപ്പയുടെ നീക്കം.
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

ബിജെപിയുടെ കേന്ദ്ര നേതൃത്വം വളരെ ജാഗ്രതയോടെയാണ് ഈ വിഷയത്തെ കാണുന്നത്. യെഡിയൂരപ്പെ പിണക്കാന്‍ അമിത് ഷായ്‌ക്കോ മോദിക്കോ ജെപി നദ്ദയ്‌ക്കോ കഴിയില്ല. ലിംഗായത്തുകള്‍ ഇടഞ്ഞാല്‍ അതോടെ ബിജെപി തകര്‍ന്ന് തരിപ്പണമാകും. അതേസമയം മകനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് യെഡിയൂരപ്പ നടത്തുന്നതെന്നാണ് സൂചന. സംസ്ഥാന പര്യടനം നടത്തുന്നതോടെ ലിംഗായത്തുകള്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിനൊപ്പം അണിനിരക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യെഡിയൂരപ്പയെ കൂടെ നിര്‍ത്തേണ്ടത് ബിജെപി നേതൃത്വത്തിന് ആവശ്യമാണ്. 28 സീറ്റുകള്‍ കര്‍ണാടകത്തിലുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ ഏക പ്രതീക്ഷയും കര്‍ണാടകത്തിലാണ്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ തന്റെ ഇമേജിന് കോട്ടം സംഭവിച്ചെന്നാണ് യെഡിയൂരപ്പ കരുതുന്നത്. അത് മാറ്റാനാണ് സംസ്ഥാന പര്യടനം നടത്തുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശങ്ക മറ്റൊന്നാണ്. കര്‍ണാടകത്തില്‍ സമാന്തര നേതൃത്വത്തെ ഉയര്‍ത്തികൊണ്ട് വരികയാണ് യെഡിയൂരപ്പ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിലൂടെ എല്ലാവരെയും നിയന്ത്രിക്കുന്ന തീരുമാനങ്ങളെടുക്കുന്ന അധികാര കേന്ദ്രമായി മാറുകയാണ് യെഡിയൂരപ്പ ലക്ഷ്യമിടുന്നത്. ബസവരാജ് ബൊമ്മെയുടെ ഭരണം നല്ല രീതിയില്‍ പോകുമ്പോള്‍ യെഡിയൂരപ്പയില്‍ നിന്നുള്ള ഈ നീക്കം വെല്ലുവിളിയായിട്ടാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ദില്ലിയില്‍ നിന്ന് ആരും ഇടപെടാതെ സംസ്ഥാനത്ത് തന്നെ ഈ പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദേശം.
അതേസമയം കര്‍ണാടകത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് സംസ്ഥാനത്തെത്തിയിട്ടുണ്ട്. വിവിധ ക്യാമ്പുകളുമായി അദ്ദേഹം സംസാരിക്കുമെന്നാണ് സൂചന. യെഡിയൂരപ്പയെ പറഞ്ഞ് മനസ്സിലാക്കി സംസ്ഥാന പര്യടനം ഉപേക്ഷിക്കാനാണ് നീക്കം. അടുത്ത മൂന്ന് ദിവസം അരുണ്‍ സിംഗ് കര്‍ണാടകത്തിലുണ്ടാവും. സസംഘടനാ പ്രശ്‌നങ്ങള്‍ അടക്കം അദ്ദേഹത്തിന്റെ അജണ്ടയിലുണ്ട്. യെഡിയൂരപ്പ പരിചയസമ്പന്നനായ നേതാവാണ്. സംസ്ഥാന പര്യടനം നടത്തണമെങ്കില്‍ അദ്ദേഹത്തിന് അത് ചെയ്യാം. അത് ബിജെപിക്ക് ഗുണം മാത്രമേ ചെയ്യൂ എന്നും അരുണ്‍ സിംഗ് പറഞ്ഞു. നേരത്തെ പ്രമുഖ മന്ത്രി ഈശ്വരപ്പയെയും യെഡിയൂരപ്പ നേരിട്ട് കണ്ടിരുന്നു. യെഡിയൂരപ്പയുടെ സംസ്ഥാന പര്യടനത്തില്‍ മകന്‍ വിജയേന്ദ്രയ്ക്ക് വലിയ റോളുണ്ടാവും. മകന് വേണ്ടി കൂടിയാണ് ഈ പര്യടനം. അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പോടെ ജനപ്രിയ നേതാവായി മാറാനാണ് വിജയേന്ദ്രയുടെ പ്ലാന്‍.












Click it and Unblock the Notifications