കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറുമായി ബന്ധിപ്പിക്കേണ്ട 9 സുപ്രധാന രേഖകള്‍ ഇവ.. മറക്കരുത്...

Google Oneindia Malayalam News

രാജ്യത്തെ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആധാറില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്സിഡി തുടങ്ങല്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കല്‍, പ്രവാസി വിവാഹം, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വിമാനത്താവളങ്ങളിലും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

പല സുപ്രധാന രേഖഖളും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതാ ആധാറുമായി ബന്ധിപ്പിക്കേണ്ട പ്രധാനപ്പെട്ട 9 രേഖകള്‍..

ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട്

ആധാറിനെ ബാങ്ക് അക്കൗണ്ടുമായും ബന്ധപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഡിസംബര്‍ 31 ആണ് ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി.

പാന്‍ കാര്‍ഡ്

പാന്‍ കാര്‍ഡ്

രാജ്യത്തെ പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ഒദ്യോഗിക തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ നികുതിവെട്ടിപ്പുകാരെ പിടികൂടാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. അതുകൊണ്ടു തന്നെ ആധാറില്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാലാണ് ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ഡിസംബര്‍ 31 ആണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി.

മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസ് റീട്ടെയിലറുമായും ബന്ധപ്പെടാം. മിക്ക ടെലികോം കമ്പനികളും ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ വളരെ എളുപ്പത്തില്‍ ചെയ്തു നല്‍കുന്നുണ്ട്. ഇതിന് അവര്‍ പ്രത്യേക ഫീസ് ഈടാക്കുന്നുമില്ല. 2018 ഫെബ്രുവരി 6ന് മുമ്പ് ഇത് ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ സേവനങ്ങള്‍ നിയന്ത്രണ വിധേയമാകും. 2018 ഫെബ്രുവരി 6 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി.

സാമൂഹിക സുരക്ഷാ പദ്ധതികള്‍

സാമൂഹിക സുരക്ഷാ പദ്ധതികള്‍

ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

ലൈസന്‍സുകള്‍

ലൈസന്‍സുകള്‍

ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും ഇപ്പോള്‍ പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്.

പെന്‍ഷന്‍ അക്കൗണ്ട്

പെന്‍ഷന്‍ അക്കൗണ്ട്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് 2017 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

മരണ സര്‍ട്ടിഫിക്കേറ്റ്

മരണ സര്‍ട്ടിഫിക്കേറ്റ്

ഒക്ടോബര്‍ 1 മുതല്‍ മരണ സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. മരിച്ചയാളുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്കു മാത്രം ലഭിക്കുന്നതിനാണ് ഇത്.

പ്രവാസി വിവാഹം

പ്രവാസി വിവാഹം

ഇന്ത്യയില്‍ വിവാഹിതരാകുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകളായ പ്രവാസികളുടെ ഭാര്യമാര്‍ ഭര്‍ടത്താവില്‍ നിന്നോ മറ്റുള്ളവനരില്‍ നിന്നോ അനുഭവിക്കേണ്ടി വരുന്ന സ്ത്രീധനപീഡനം, വൈവാഹിക പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവയില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക കമ്മറ്റി വിദേശതകാര്യ മന്ത്രാലയത്തിന് പ്രവാസികളുടെ വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

English summary
From getting a mobile connection to getting government subsidies and pension, and conducting financial transactions, you just cannot escape Aadhaar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X