കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബറിലെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധനവ്: ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ്വ്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തി ഡിസംബറിലെ ജിഎസ്ടിയിൽ നിന്നുള്ള വരുമാനം. പുതിയ നികുതി സമ്പ്രദായം കൂടി പ്രാബല്യത്തിൽ വന്ന ശേഷം ആദ്യമായാണ് 1. 15,174 കോടി രൂപയിലേക്കാണ് ഉയർന്നിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ധനകാര്യമന്ത്രാലയം ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. കണക്കുകൾ പ്രകാരം കഴിഞ്ഞ ഡിസംബറിനേക്കാൾ 12 ശതമാനം അധികമാണിത്. നടപ്പ് സാമ്പത്തിക വർഷം തുടർച്ചയായി മൂന്നാമത്തെ മാസമാണ് ജിഎസ്ടിയിൽ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലേക്ക് എത്തുന്നത്.

'ഹലാല്‍' സ്‌റ്റിക്കര്‍ നീക്കണമെന്ന്‌ ഭീഷണി; ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍'ഹലാല്‍' സ്‌റ്റിക്കര്‍ നീക്കണമെന്ന്‌ ഭീഷണി; ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇക്കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് 104, 963 കോടി രൂപയുടെ അധികവരുമാനം ഡിസംബറിൽ ലഭിച്ചിട്ടുണ്ട്. നേരത്തെ 2019 ഏപ്രിലിലാണ് ജിഎസ്ടിയിൽ നിന്ന് കൂടുതൽ വരുമാനം ലഭിച്ചത്. 1,13,866 കോടി രൂപയായിരുന്നു 2019 ഏപ്രിലിൽ സർക്കാരിന് ലഭിച്ചത്. ഇന്ത്യൻ സമ്പദ്ഘടന അതിവേഗ തിരിച്ചുവരവ് നടത്തുന്നതിന്റെ സൂചനയായാണ് ജിഎസ്ടിയിൽ നിന്നുള്ള വരുമാന വർധന ചൂണ്ടിക്കാണിക്കുന്നത്.

gst332-1580536969-1

2020 ഡിസംബർ മാസത്തിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,15,174 കോടി രൂപയും അതിൽ സിജിഎസ്ടി 21,365 കോടി രൂപയുമാണ്. എസ്ജിഎസ്ടി 27,804 കോടി രൂപയും ഐജിഎസ്ടി 57,426 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇറക്കുമതിയിൽ ശേഖരിച്ച 27,050 കോടി രൂപ ഉൾപ്പെടെ 8,579 കോടി രൂപയാണ് സെസ് ഇനത്തിൽ സർക്കാരിന് ലഭിച്ചിട്ടുള്ളത്. 2020 ഡിസംബർ 31 വരെ നവംബർ മാസത്തിൽ സമർപ്പിച്ച ജിഎസ്ടിആർ -3 ബി റിട്ടേൺസിന്റെ എണ്ണം 87 ലക്ഷമായിരുന്നു.

കഴിഞ്ഞ 21 മാസത്തിനുശേഷം ജിഎസ്ടിയിലെ പ്രതിമാസ വരുമാനത്തിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് ഡിസംബറിൽ രേഖപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ വളർച്ച. ജിഎസ്ടിയിൽ വ്യാജ ബില്ലുകൾക്കുമെതിരെ രാജ്യവ്യാപകമായി നടത്തിയ നീക്കവും അടുത്തിടെ അവതരിപ്പിച്ച നിരവധി വ്യവസ്ഥാപരമായ മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്.

 ഇറാഖിലേക്കുള്ള ഊർജ്ജ കയറ്റുമതിയിൽ നിന്നുള്ള പണം കൊവിഡ് വാക്സിന്: പ്രഖ്യാപനവുമായി ഇറാൻ ഇറാഖിലേക്കുള്ള ഊർജ്ജ കയറ്റുമതിയിൽ നിന്നുള്ള പണം കൊവിഡ് വാക്സിന്: പ്രഖ്യാപനവുമായി ഇറാൻ

കേരളത്തിൽ നാല് ജില്ലകളിൽ ഡ്രൈ റൺ: തിരുവനന്തപുരത്ത് നാലിടങ്ങൾ സജ്ജം, വയനാടും പാലക്കാടും പട്ടികയിൽ!!!കേരളത്തിൽ നാല് ജില്ലകളിൽ ഡ്രൈ റൺ: തിരുവനന്തപുരത്ത് നാലിടങ്ങൾ സജ്ജം, വയനാടും പാലക്കാടും പട്ടികയിൽ!!!

തിരുവനന്തപുരം മേയർ ആര്യയ്ക്ക് ഗൺമാൻ: യുവ മേയർക്ക് പാർട്ടിയുടെ നിർണ്ണായക നിർദേശങ്ങൾതിരുവനന്തപുരം മേയർ ആര്യയ്ക്ക് ഗൺമാൻ: യുവ മേയർക്ക് പാർട്ടിയുടെ നിർണ്ണായക നിർദേശങ്ങൾ

English summary
GST collections in December touches record Of Over ₹ 1.15 Lakh Crore: Finance Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X