കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍-ഡീസല്‍ കാറുകള്‍ ഉടന്‍ അപ്രത്യക്ഷമാകും; കാറില്‍ കറങ്ങുന്നവര്‍ ശ്രദ്ധിക്കുക, പണി വരുന്നു!!

അന്തരീക്ഷ മലിനീകരണം കുറയ്ക്കലും ഇന്ത്യയുടെ ലക്ഷ്യമാണ്. ഓരോ വര്‍ഷവും 15000 കോടി ഡോളറിന്റെ ബാധ്യതയാണ് എണ്ണ ഇറക്കുമതിയിലൂടെ ഇന്ത്യക്ക് വരുന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ നിരത്തുകളില്‍ നിന്നു കാറുകള്‍ അപ്രത്യക്ഷമാകും. ഡീസല്‍-പെട്രോള്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പകരം ഇലക്ടോണിക് കാറുകളും വാഹനങ്ങളും എത്തും.

2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടും. വര്‍ധിച്ചുവരുന്ന ഇന്ധന ചെലവും യാത്രാ ചെലവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കം.

പ്രത്യേക നയം

ഇതുമായി ബന്ധപ്പെട്ട പ്രത്യേക നയം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഘനവ്യവസായ മന്ത്രാലയവും നീതി ആയോഗും സംയുക്തമായാണ് നയം ആവിഷ്‌കരിക്കുന്നതെന്ന് ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍

ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇലക്ട്രിക് കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ചെലവ് കുറയും. ഇത് കൂടുതല്‍ ആളുകളെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് ഗോയല്‍ പറഞ്ഞു.

പ്രോല്‍സാഹനം നല്‍കും

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക പ്രോല്‍സാഹനം നല്‍കാനാണ് തീരുമാനം. 2030ഓടെ രാജ്യത്ത് ഡീസല്‍ പെട്രോള്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിക്കും. 13 വര്‍ഷത്തിനകം വന്‍മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്നും ഗോയല്‍ പറഞ്ഞു.

ഊര്‍ജ വ്യവസായം

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് ഊര്‍ജ വ്യവസായത്തിന് സര്‍ക്കാര്‍ സഹായവും പ്രോല്‍സാഹനവും നല്‍കും. മൂന്ന് വര്‍ഷത്തിനകം കൂടുതലും ഇറങ്ങുക ഇലക്ട്രിക് വാഹനങ്ങളായിരിക്കും.

നികുതി നിരക്കില്‍ ഇളവ്

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രത്യേക നികുതി നിരക്ക് ഇളവും ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകും. പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ ഉടന്‍ ഇലക്ടോണിക് വാഹനങ്ങള്‍ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നു

ഇലക്ട്രോണിക് വാഹനമേഖലയില്‍ ഇന്ത്യയിലെ കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഈ രംഗത്തെ പ്രമുഖനായ ഇലോണ്‍ മസ്‌ക് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ സൗരോര്‍ജ വിപണി സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യയത്തില്‍ ഇന്ത്യയുടെ നീക്കം വേഗത്തില്‍ ലക്ഷ്യം കാണുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്തരീക്ഷ മലിനീകരണം

അന്തരീക്ഷ മലിനീകരണം കുറയ്ക്കലും ഇന്ത്യയുടെ ലക്ഷ്യമാണ്. ഓരോ വര്‍ഷവും 15000 കോടി ഡോളറിന്റെ ബാധ്യതയാണ് എണ്ണ ഇറക്കുമതിയിലൂടെ ഇന്ത്യക്ക് വരുന്നത്. ലോകത്ത് എണ്ണ കൂടുതല്‍ ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഹരിത കാറുകള്‍ വില്‍ക്കുന്നതിന് അമേരിക്കന്‍ വ്യവസായികളെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അടുത്തിടെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

ചെറുകിട കാറുകള്‍

അതേസമയം, ചെറുകിട കാറുകള്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ജൂലൈ മുതല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. ചരക്കുസേവന നികുതി (ജിഎസ്എടി) നിലവില്‍ വരുന്നതോടെയാണ് ചെറുകിട കാറുകള്‍ക്ക് വില വര്‍ധിക്കുക. ജിഎസ്ടി നടപ്പായാല്‍ ചെറുകിട കാറുകളുടെ നികുതിയില്‍ വര്‍ധനവുണ്ടാകും. ഇത് ഉപഭോക്താക്കള്‍ക്കു തിരിച്ചടിയാവും.

ജൂലൈ മുതല്‍

ജൂലൈ മുതല്‍ ചെറുകിട കാറുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്നാണ് ജിഎസ്ടിയില്‍ ശുപാര്‍ശ ചെയ്യുന്നത്. ചെറുകിട കാര്‍ വാങ്ങുന്നവര്‍ അതു വിട്ട് എസ്യുവികള്‍ അടക്കമുള്ള വലിയ വാഹനങ്ങളിലേക്ക് ചേക്കേറുന്നതാവും നല്ലത്. ആഡംബര കാറുകള്‍ക്കു ജൂലൈ മുതല്‍ വിലയില്‍ കുറവുണ്ടാവും. 15 ശതമാനം സെസ് ഈടാക്കിയാലും അത് ഇപ്പോള്‍ ആകെയുള്ള നികുതിയേക്കാള്‍ കുറവായിരിക്കും.

വില്‍പ്പനയെ ബാധിക്കും

ജിഎസ്ടി പ്രകാരം പരമാവധി നികുതി നിരക്കായ 28 ശതമാനമായിരിക്കും കാറുകള്‍ക്ക് ഏര്‍പ്പെടുത്തുകയെന്നാണ് സൂചന. എന്നാല്‍ ചെറിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് ഒന്നു മുതല്‍ മൂന്നു ശതമാനം വരെ സെസ് ചുമത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെറുകിട കാറുകള്‍ക്ക് നികുതിയോടൊപ്പം സെസ്സും ഈടാക്കുന്നത് രാജ്യത്തെ ചെറുകിട കാറുകളുടെ വില്‍പ്പനയെ തന്നെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജിഎസ്ടി നിലവില്‍ വരുന്നതോടെയുള്ള വരുമാന നഷ്ടം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് അധിക സെസ് ഈടാക്കുന്നത്.

English summary
The Government of India is planning to go big on electric vehicles and aims to have an all-electric car fleet by 2030. The major objective behind this is to lower the fuel import bill and running cost of vehicles in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X