അദാനിയോ മുകേഷ് അംബാനിയോ? അത് രത്തന്‍ ടാറ്റയോ; ഇന്ത്യയില്‍ കൂടുതല്‍ നികുതി അടയ്ക്കുന്നതാര്
മുംബൈ: ഇന്ത്യയില്‍ ബിസിനസുകാരായി നിരവധി പേരുണ്ട്. അതുപോലെ ശതകോടീശ്വരന്‍മാര്‍ ധാരാളം ഈ നാട്ടിലുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും പ്രശസ്തര്‍ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ഗൗതം അദാനി എന്നിവരാണെന്ന്് പറയാം. ഇവര്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കാറുണ്ട്.
ഇന്ത്യയിലെ കമ്പനികളിലെ ഭീമനായ റിലയന്‍സിന്റെ തലപ്പത്ത് മുകേഷ് അംബാനിയാണ്. 19.68 ലക്ഷം കോടിയാണ് ഈ കമ്പനിയുടെ വിപണി മൂല്യം. അതുപോലെ ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പുമെല്ലാം മുന്‍ നിരയിലുണ്ട്. എന്നാല്‍ ഇവരില്‍ ആരാണ് കൂടുതല്‍ നികുതി രാജ്യത്തിന് നല്‍കുന്നത്. അതൊരു വല്ലാത്ത ചോദ്യമാണ്. മൂന്ന് പേരും വലിയ തുക തന്നെ നികുതിയായി നല്‍കുന്നുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2023 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയായി അടച്ചത് 20713 കോടിയാണ്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ളത് ഗൗതം അദാനിയോ ടാറ്റയോ അല്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനം എച്ച്ഡിഎഫ്‌സി ബാങ്കിനുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐ നികുതിയായി അടച്ചത് 17649 കോടി രൂപയാണ്.
അതനു ചക്രവര്‍ത്തി ഇടക്കാല ചെയര്‍മാനായ ഇതേ കാലയളവില്‍ 15350 കോടി രൂപയും ആദായനനികുതിയായി അടച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 14604 കോടി രൂപാണ് 2023ല്‍ നികുതിയായി അടച്ചത്. ഇവര്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ച കമ്പനികളില്‍ ഇതോടെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. രത്തന്‍ ടാറ്റയാണ് നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍.
അതേസമയം നികുതി അടയ്ക്കുന്നവരില്‍ വേറെയും വമ്പന്‍മാര്‍ തന്നെ മുന്നിലുണ്ട്. ഐസിഐസിഐ ബാങ്ക് ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനിയാണ്. ഇവര്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയായി അടച്ചത് 11793 കോടി രൂപയാണ്. ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ 2018ല്‍ സന്ദീഫ് ഭക്ഷി നിയമിതനായിരുന്നു. ചന്ദ കൊച്ചാറിന് ശേഷമാണ് ബക്ഷി ആ പദവിയിലെത്തിയത്.
ഐടി സെക്ടറില്‍ നിന്ന് വലിയ നികുതി തന്നെ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇന്‍ഫോസിസാണ് അതില്‍ മറ്റൊരു പ്രധാനി. 9214 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നികുതിയായി ഇന്‍ഫോസിസ് സര്‍ക്കാരിലേക്ക് അടച്ചത്. ലോകത്തെ തന്നെ 56 രാജ്യങ്ങളില്‍ നാരായണ മൂര്‍ത്തിയുടെ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനി പക്ഷേ ആദായ നികുതി അടയ്ക്കുന്നതില്‍ ആദ്യ പത്തില്‍ പോലുമില്ല. കോര്‍പ്പറേറ്റ് ടാക്‌സുകള്‍ ലാഭത്തില്‍ നിന്നാണ് ഈടാക്കാറുള്ളത്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ നിന്നല്ല. ഇന്ത്യയില്‍ ഈ നിയമം അദാനി ഗുണകരമായി മാറിയിട്ടുണ്ട്. വലിയ കമ്പനിയാണെങ്കിലും റിലയന്‍സിന്റെയോ മറ്റ് പ്രമുഖ കമ്പനികളുടെയോ അത്ര ലാഭം അദാനിയുടെ കമ്പനികള്‍ ഉണ്ടാക്കുന്നില്ല. അതാണ് നികുതി അടയ്ക്കുന്നത് കുറയാനുള്ള കാരണം.












Click it and Unblock the Notifications